പൂടംകല്ലിൽ 16 മുതൽ 
ഡയാലിസിസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 10:38 PM | 0 min read

രാജപുരം
പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനത്തിന് സജ്ജമായി. 16 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും. 2025 ജനുവരിയിൽ  മന്ത്രി വീണ ജോർജ്‌ ഔദ്യോഗിക  ഉദ്ഘാടനം നിർവഹിക്കും. 
പരപ്പ ബ്ലോക്ക് പുഞ്ചായത്ത് പരിധിയിൽ വരുന്ന ഏഴ് പഞ്ചായത്തുകളിലെ ഡയാലിസിസ് രോഗികൾക്ക് ഈ സെന്ററിൽ ഡയാലിസിസ്  ചെയ്യാൻ കഴിയും. ഒരേ സമയം 10 രോഗികളെ ഡയാലിസിസിന്  വിധേയമാക്കുന്ന നിലയിലാണ് യൂണിറ്റ് സജ്ജീകരിച്ചത്. ഇതിൽ ഒരു ബെഡ് എമർജൻസി വിഭാഗത്തിന്‌ ഒഴിച്ചിടും. ബാക്കി വരുന്ന ഒമ്പത്‌ ബെഡ്‌ പൂർണമായും ഉപയോഗിക്കും. 
രാവിലെയും  ഉച്ചകഴിഞ്ഞും എന്ന നിലയിൽ രണ്ടു ഷിഫ്റ്റായാണ്  ഡയാലിസിസ്. നിലവിൽ കിനാനൂർ കരിന്തളം പഞ്ചായത്തിൽ 21 പേരും, ഈസ്റ്റ് എളേരി 20, വെസ്റ്റ് എളേരി 16, കോടോം ബേളൂർ  21, പനത്തടി 12, കള്ളാർ 12, ബളാൽ 13 എന്നീ ഏഴ് പഞ്ചായത്തുകളിൽ ആകെ 118 രോഗികളാണ് വിവിധ കേന്ദ്രങ്ങളിൽ എത്തി ഡയാലിസിസ്‌ ചെയ്യുന്നത്‌. 
പൂടംകല്ല് താലൂക്ക് ആശുപ്രതിയിൽ ആരംഭിക്കുന്ന  യൂണിറ്റിന് എല്ലാ മെഷീനുകളും  എത്തി. ടെക്‌നീഷ്യനെയും ഡോക്ടറെയും അഞ്ച് നേഴ്‌സുമാരെയും രണ്ടു ക്ലീനിങ് ജീവനക്കാരെയും നിയമിച്ചു. ആശുപത്രിക്കുള്ള വെള്ളം ജല അതോറിറ്റി നൽകും. 
ഇതിന് പുറമെ പൈനിക്കരയിലെ പഞ്ചായത്ത് സ്ഥലത്ത് കുളം നിർമിച്ചും വെള്ളം എത്തിക്കും.  
 

 



deshabhimani section

Related News

View More
0 comments
Sort by

Home