വയനാട്‌: ക്യാമ്പസുകളിലും പ്രതിഷേധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2024, 11:11 PM | 0 min read

കാസർകോട്‌

വയനാട് ജനതയോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ എസ്എഫ്ഐ നേതൃത്വത്തിൽ ക്യാമ്പസുകളിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ദുരന്തം കഴിഞ്ഞിട്ട്‌ മാസങ്ങളായിട്ടും കേന്ദ്രസർക്കാർ കേരളത്തോടും വയനാടിനോടും പുറംതിരിഞ്ഞ്‌ നിൽക്കുന്നതിൽ പ്രതിഷേധിച്ചാണ്‌ കൂട്ടായ്‌മ. 
ചീമേനി എൻജിനീയറിങ്‌ കോളേജിൽ ജില്ലാ സെക്രട്ടറി കെ പ്രണവ് ഉദ്ഘാടനം ചെയ്തു. ഓസ്‌ഫർ അധ്യക്ഷനായി. ഏരിയാസെക്രട്ടറി അഭിചന്ദ്, ജില്ല കമ്മിറ്റി അംഗങ്ങളായ സാഗർ, കാർത്തിക്ക് എന്നിവർ സംസാരിച്ചു. വിമൽ സ്വാഗതം പറഞ്ഞു. കാസർകോട്‌ ഗവ. കോളേജിൽ എ ശ്രീഹരി ഉദ്ഘാടനം ചെയ്തു. ശരണ്യ അധ്യക്ഷനായി. മധുരാജ്, ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. കയ്യൂർ ഐടിഐയിൽ കെ പ്രണവ്, പള്ളിപ്പാറ ഐഎച്ച്ആർഡി യിൽ പി അഭിചന്ദ്,  കിനാനൂർ കരിന്തളം ഗവ. കോളേജിൽ ആദർശ്, മടിക്കൈ ഐഎച്ച്ആർഡിയിൽ അനന്ദു മോഹൻ, പൊവ്വൽ എൽബിഎസിൽ അഞ്ചൽ എന്നിവർ ഉദ്ഘാടനം ചെയ്തു.
 


deshabhimani section

Related News

0 comments
Sort by

Home