ടെൻഡറുകളില്‍ ലൈസന്‍സുള്ള സ്ഥാപന ഉടമകളെക്കൂടി ഉള്‍പ്പെടുത്തണം

ഉദുമ
തദ്ദേശ സ്ഥാപനങ്ങളിലെ അയേണ്‍ വര്‍ക്കുകളിലെ ടെൻഡറുകളില്‍ ലൈസന്‍സുള്ള സ്ഥാപന ഉടമകളെക്കൂടി ഉള്‍പ്പെടുത്തണമെന്ന് കേരള അയേണ്‍ ഫാബ്രിക്കേഷന്‍ ആൻഡ് എൻജിനീയറിങ് യൂണിറ്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉദ്ഘാടനം ചെയ്തു. എം സജേഷ് കുമാര്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി മുഖ്യാതിഥിയായി. സംസ്ഥാന സ്‌കൂള്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയ എം മുഹമ്മദ് ഫഹീമിനെ അനുമോദിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഉണ്ണി മഞ്ചേരി സംഘടന റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി കെ വി സുഗതന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ പി ദിനേശന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വി സി തോമസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ സതീശന്‍ സ്വാഗതവും വത്സലന്‍ ഉദുമ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: എം സജേഷ് കുമാര്‍ (പ്രസിഡന്റ്), സുരേഷ്, ബാലകൃഷ്ണൻ (വെസ് പ്രസിഡന്റ്), പി ദിനേശ് (സെക്രട്ടറി), കെ സതീശന്‍, ഉദയന്‍ (ജോയിന്റ് സെക്രട്ടറി), ജോസ് മോന്‍ സിറിയക് (ട്രഷറര്‍).









0 comments