മുന്നാട്ടെ തേൻമധുരം ഖത്തറിലേക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2024, 10:20 PM | 0 min read

കാസർകോട്‌
കാസർകോടിന്റെ മലയോരത്തെ തേൻ മധുരം കടൽ കടക്കുന്നു. മുന്നാട് പള്ളത്തിങ്കാലിലെ ശുദ്ധമായ തേൻ രുചി ഇനി ഖത്തറിലും ആസ്വദിക്കാം. കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്‌ നബാർഡിന്റെയും എപിഇഡിഎയുടെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന മുന്നാട് പള്ളത്തിങ്കാൽ തുളുനാട് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ഉദ്‌പാദിപ്പിച്ച ശുദ്ധമായ തേനാണ് ഖത്തറിലേക്ക് കയറ്റുമതി ചെയ്യുന്നത്. സംസ്ഥാന വ്യവസായ വകുപ്പിന്റെ മിഷൻ ആയിരം സ്കീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജില്ലയിൽനിന്നുള്ള സ്ഥാപനമാണിത്.  
തേൻ കയറ്റുമതി വാഹനത്തിന്റെ ഫ്ലാഗ് ഓഫ്  കലക്ടർ കെ ഇമ്പശേഖർ നിർവഹിച്ചു. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ്‌ എം ധന്യ അധ്യക്ഷയായി. ഡോ. കെ മുരളീധരൻ പ്രഭാഷണം നടത്തി. തുളുനാട് ഇക്കോ ഗ്രീൻ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി മാനേജിങ്‌ ഡയറക്ടർ അന്നമ്മ ജോസ് കയറ്റുമതി സംബന്ധിച്ച് വിശദീകരിച്ചു. എപിഇഡിഎ കേരള കർണാടക മേഖല മേധാവി യു ധർമറാവു മുഖ്യപ്രഭാഷണം നടത്തി. 
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത് കുമാർ, ആത്മ പ്രോജക്ട് ഡയറക്ടർ എ സുരേന്ദ്രൻ, നബാർഡ് ജില്ലാ വികസന മാനേജർ ഷാരോൺ വാസ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ എം ജ്യോതികുമാരി,  കെ മണികണ്ഠൻ, കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ്‌ മുരളി പയ്യങ്ങാനം, കൃഷി ഓഫീസർ ലിൻറ്റ ഐസക് എന്നിവർ സംസാരിച്ചു.  ഫിലിപ്പ് തോമസ് സ്വാഗതവും കെ എ ജോർജ് കുട്ടി നന്ദിയും പറഞ്ഞു. കാസർകോട് സിപിസിആർഐയാണ് ഇവർക്ക് സാങ്കേതിക സഹായം നൽകിയത്.
 

 



deshabhimani section

Related News

View More
0 comments
Sort by

Home