മാണിയാട്ട് എൻ എൻ പിള്ളയുടെ പ്രതിമയൊരുങ്ങുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 11:29 PM | 0 min read

തൃക്കരിപ്പൂർ
നാടകാചാര്യൻ എൻ എൻ പിള്ളയുടെ അർധകായ പ്രതിമ മാണിയാട്ട് ഒരുങ്ങുന്നു. എൻ എൻ പിള്ളയുടെ പേരിൽ സ്മാരക മന്ദിരമുള്ള ഏക ഗ്രാമമാണ് മാണിയാട്ട്. മാണിയാട്ടെ ശില്പിയും ചിത്രകാരനുമായ ശ്രീധു മാണിയാട്ടാണ് സിമന്റിൽ പ്രതിമ ഒരുക്കുന്നത്.  മാണിയാട്ട് കോറസ് കലാസമിതി  നേതൃത്വത്തിൽ നടക്കുന്ന എൻ എൻ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന്റെ ഭാഗമായി  എൻ എൻ പിള്ളയുടെ പേരിൽ സിനിമാ, നാടക പുരസ്‌കാരങ്ങളും നൽകി വരുന്നുണ്ട്. 
14- ന് അദ്ദേഹത്തിന്റെ ചരമദിനം മുതലാണ് പത്ത് ദിവസം നീളുന്ന  നാടക മത്സരം. ഇത്‌ 11 വർഷമായി ബഹുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നു. ഈ വർഷത്തെ സിനിമാ പുരസ്‌കാരം നടൻ കലാഭവൻ ഷാജോണിന് 22- ന് വിതരണം ചെയ്യും.  സംസ്ഥാന സിനിമാ പുരസ്‌കാരം നേടിയ നടൻ വിജയരാഘവന് മാണിയാട്ട് പൗരാവലി ആദരവും നൽകും.
 

 



deshabhimani section

Related News

View More
0 comments
Sort by

Home