ആവേശത്തിരയിൽ 
തേജസ്വിനി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2024, 11:37 PM | 0 min read

ചെറുവത്തൂർ
അച്ചാംതുരുത്തി തേജസ്വിനിപ്പുഴയുടെ തീരത്ത്‌ തിങ്ങി നിറഞ്ഞ ജനം വള്ളംകളിയുടെ ആവേശച്ചൂടിലായിരുന്നു. പകൽ ഒന്നിന്‌  ഹീറ്റ്‌സ്‌ മത്സരം തുടങ്ങി. പുരുഷന്മാരുടെ 15 പേർ തുഴയും മത്സരം ഫൈനൽ അവസാനിച്ച്‌ വനിതകളുടെ 15 പേർ തുഴയും മത്സരങ്ങളുടെ ഹീറ്റ്‌സും പൂർത്തിയാക്കി. മത്സര ആവേശം വാനോളം ഉയർന്നെങ്കിലും പൊടുന്നനെ വില്ലനായി മഴയെത്തി. മിന്നലും കാറ്റോടും കൂടിയ മഴയും എത്തിയതോടെ തുടർ മത്സരം തടസപ്പെട്ടു. ഒരുമണിക്കൂറോളം മഴ തുടർന്നതോടെ പ്രതികൂല കാലാവസ്ഥയിൽ ബാക്കിയുള്ള മത്സരം നടത്താൻ സാധിക്കാതായി. ബാക്കിയുള്ള 15 പേർ തുഴയും വനിതകളുടെ ഫൈനൽ മത്സരവും ജലരാജാക്കന്മാരെ തെരഞ്ഞെടുക്കുന്ന പുരുഷന്മാരുടെ 25 പേർ തുഴയും മത്സരവും മാറ്റിവച്ചു. ഇവ  തിങ്കളാഴ്‌ച രാവിലെ ഒമ്പതിന്‌  നടക്കുമെന്ന്‌ സംഘാടകസമിതി ചെയർമാൻ എം രാജഗോപാലൻ എംഎൽഎ അറിയിച്ചു. 

 



deshabhimani section

Related News

View More
0 comments
Sort by

Home