കുട്ടിച്ചന്തയിലെ ലാഭവിഹിതം വയനാടിന്

കുറ്റിക്കോൽ
കുറ്റിക്കോൽ പഞ്ചായത്ത് കുടുംബശ്രീ മാതൃകാ സിഡിഎസിന്റെ നേതൃത്വത്തിൽ ഓണക്കാലത്ത് നടത്തിയ ബാലസഭ കുട്ടികളുടെ ചന്തയുടെ ലാഭവിഹിതമായി കിട്ടിയ തുക വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
കലക്ടറേറ്റ് ചേമ്പറിൽ നടന്ന ചടങ്ങിൽ ബാലസഭ അംഗങ്ങളായ അലൻ, ദേവാംഗ്, ജഹനി, ആദിലക്ഷ്മി, ഉത്തര എന്നിവർ ചേർന്ന് എഡിഎം പി അഖിലിന് തുക കൈമാറി.
ജില്ലാ മിഷൻ കോഡിനേറ്റർ ടി ടി സുരേന്ദ്രൻ, എഡിഎംസി സി എച്ച് ഇക്ബാൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ശോഭന കുമാരി, സി റീന എന്നിവർ സംസാരിച്ചു.









0 comments