വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 29, 2024, 11:08 PM | 0 min read

പൈവളിഗെ
വയനാട്‌ ഉരുൾപൊട്ടൽ ദുരന്തം കേന്ദ്ര സർക്കാർ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന്‌ ബാലസംഘം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. വർധിച്ചുവരുന്ന മയക്കുമരുന്ന്, ലഹരി പദാർഥങ്ങളുടെ ഉപയോഗം തടയാൻ നടപടി സ്വീകരിക്കുക, തെരുവുനായ ശല്യം നിയന്ത്രിക്കാൻ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
പൈവളിഗെ കയർക്കട്ടയിൽ രണ്ട്‌ ദിവസമായി നടന്ന സമ്മേളനത്തിൽ ചർച്ചയ്‌ക്ക്‌  സംസ്ഥാന സെക്രട്ടറി എൻ ആദിൽ, ജില്ലാ സെക്രട്ടറി പ്രവിഷ പ്രമോദ്‌ എന്നിവർ മറുപടി പറഞ്ഞു. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ ടി സപന്യ, എക്സിക്യൂട്ടീവ്‌ അംഗങ്ങളായ സി വിജയകുമാർ, വിഷ്ണു ജയൻ, എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി കെ പ്രണവ്‌ എന്നിവർ സംസാരിച്ചു.  വിനയ്‌കുമാർ ബായാർ നന്ദി പറഞ്ഞു. 
എം അനുരാഗ്‌ പ്രസിഡന്റ്‌, പ്രവിഷ പ്രമോദ്‌ സെക്രട്ടറി
പൈവളിഗെ
ബാലസംഘം ജില്ലാ പ്രസിഡന്റായി എം അനുരാഗിനെയും സെക്രട്ടറിയായി പ്രവിഷ പ്രമോദിനെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. മറ്റ്‌ ഭാരവാഹികൾ: എം സ്നേഹൽ, കെ ആതിര (വൈസ് പ്രസിഡന്റ്), ഇ ശ്രീഹരി, ജി കെ സുരക്ഷ (ജോയിന്റ്‌ സെക്രട്ടറി), പി കെ നിഷാന്ത് (കൺവീനർ), എസ് ഭാരതി, സി വി ഗിരീശൻ (ജോയിന്റ്‌ കൺവീനർ), കവിത കൃഷ്ണൻ (കോഡിനേറ്റർ).


deshabhimani section

Related News

View More
0 comments
Sort by

Home