പാർടി ഓഫീസുകൾ ഡിജിറ്റൽ സേവനകേന്ദ്രമാകണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2024, 10:51 PM | 0 min read

അമ്പലത്തറ
സിപിഐ എം ഓഫീസുകൾ ആധുനിക കാലത്തെ ഡിജിറ്റൽ സേവന കേന്ദ്രങ്ങൾകൂടിയാകണമെന്ന്‌ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. അമ്പലത്തറയിൽ സിപിഐ എം ലോക്കൽ കമ്മിറ്റിക്കും റെഡ്‌സ്‌റ്റാർ ക്ലബ്ബിനുമായി പണിത കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക മന്ദിരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഭ്യസ്‌തവിദ്യരായ ചെറുപ്പക്കാരെ അണിനിരത്തി ഡിജിറ്റൽ സേവനം പാർടി ഓഫീസുകളിൽ ചെയ്യണം. സദാസന്നദ്ധരായ സേവകർ അവിടെയുണ്ടാകണം. സേവനം നൽകുന്നതിന്‌ ഏത് പാർടിക്കാരാണ്‌ എന്നൊന്നും നോക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏരിയാസെക്രട്ടറി കെ രാജ്‌മോഹൻ അധ്യക്ഷനായി. റെഡ്‌സ്‌റ്റാർ ക്ലബ്‌ ഓഫീസ്‌ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. നേതാക്കളുടെ ചിത്രം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ അനാച്ഛാദനംചെയ്‌തു. മുതിർന്ന നേതാവ്‌ എം ഹസൈനാർ പതാകയുയർത്തി. അഡ്വ. പി അപ്പുക്കുട്ടൻ, പി കെ നിഷാന്ത്‌, എം രാഘവൻ, ജ്യോതിബാസു, പഞ്ചായത്തംഗങ്ങളായ എ വി കുഞ്ഞമ്പു, സി കെ സബിത, ക്ലബ്‌ പ്രസഡിന്റ്‌ അബ്ദുൾ മജീദ്‌, എ വി ശ്രീധരൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ വി അനൂപ്‌ സ്വാഗതവും കാനം കുഞ്ഞികൃഷ്‌ണൻ നന്ദിയും പറഞ്ഞു. 
നേതാക്കളെ അമ്പലത്തറ ടൗണിൽ നിന്നും വാദ്യഘോഷങ്ങളോടെയാണ്‌ ഉദ്‌ഘാടന സ്ഥലത്തേക്ക്‌ ആനയിച്ചത്‌. 


deshabhimani section

Related News

View More
0 comments
Sort by

Home