667 പരാതി : 645 തീർപ്പാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 03, 2024, 09:45 PM | 0 min read

 കാസർകോട്‌

തദ്ദേശ അദാലത്തിൽ ഓൺലൈനായി ലഭിച്ച  667 അപേക്ഷയിൽ 645 എണ്ണവും  തീർപ്പാക്കി. ആറെണ്ണം മാത്രമാണ് നിരസിച്ചത്‌.  സംസ്ഥാന തല പരിശോധനയ്ക്ക് നൽകിയ 18 എണ്ണത്തിൽ പതിനേഴും അനുകൂലമായി തീർപ്പാക്കി. ഒന്നുമാത്രമാണ്‌ നിരസിച്ചത്‌. ചൊവ്വാഴ്‌ച അദാലത്തിൽ 169 അപേക്ഷയാണ്‌ നേരിട്ട്‌ കിട്ടിയത്‌.  ഇത് രണ്ടാഴ്ചയ്ക്കകം തീർപ്പാക്കും.
 ബ്ലോക്കുതലത്തിൽ ഉപജില്ലാ സമിതികൾ 544 എണ്ണമാണ്‌ തീർത്തത്‌. 
108 എണ്ണം ജില്ലാ സമിതിയുടെ പരിഗണനക്ക്‌ വന്നു. അവർ 85 എണ്ണം തീർപ്പാക്കി. 18 എണ്ണം സംസ്ഥാന സമിതിക്ക് അയച്ചു. ജില്ലാ സമിതിയ്ക്ക് ലഭിച്ച അപേക്ഷകളിൽ അഞ്ചെണ്ണം നിരസിച്ചു. ഇതിൽ നാലെണ്ണം കെട്ടിട നിർമാണവുമായി ബന്ധപ്പെട്ടതാണ്‌. ഒരെണ്ണം ആസ്തി മാനേജുമെന്റ്‌ സംബന്ധിച്ചും. 
 


deshabhimani section

Related News

View More
0 comments
Sort by

Home