പൈവളിഗെ രക്തസാക്ഷികളുടെ 
സ്‌മരണ പുതുക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 01, 2024, 09:52 PM | 0 min read

പൈവളിഗെ

ജന്മി നാടുവാഴിത്തത്തിനെതിരായ പോരാട്ടത്തിൽ ജീവൻ നൽകി പെെവളിഗെയെ ചുവപ്പിച്ച ധീര രക്തസാക്ഷികളായ സുന്ദര ഷെട്ടി, മഹാബലഷെട്ടി, ചെന്നപ്പഷെട്ടി സഹോദരങ്ങളുടെ സ്‌മരണ പുതുക്കി നാട്‌. സിപിഐ എം നേതൃത്വത്തിലുള്ള 66–-ാം രക്തസാക്ഷി വാർഷിക ദിനാചരണത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.

വൈകിട്ട്‌ അനുസ്‌മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു ഉദ്ഘാടനംചെയ്തു. ചന്ദ്ര നായിക് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ആർ ജയനന്ദ,  അബ്ദുൽ റസാഖ് ചിപ്പാർ, എസ് ഭാരതി, കെ ജയന്തി, ചന്ദ്രഹാസ, ബേബി ഷെട്ടി, കെ അബ്ദുല്ല, വിനയ് കുമാർ, പുരുഷോത്തമ, അശോക് ഭണ്ഡാരി എന്നിവർ സംസാരിച്ചു. അബ്ദുൽ ഹാരിസ് സ്വാഗതം പറഞ്ഞു. 

രാവിലെ ബോളങ്കലയിലെ സ്മൃതി മണ്ഡപത്തിൽ സജീവ ഷെട്ടി കളായി പതാകയുയർത്തി. അനുസ്‌മരണ യോഗം കെ ആർ ജയനന്ദ ഉദ്ഘാടനംചെയ്തു.  അബ്ദുൽ റസാഖ് ചിപ്പാർ, അബ്ദുൽ ഹാരിസ്, നാരായണ ഷെട്ടി, പി കെ ഹുസ്സൈൻ, ശ്രീനിവാസ ഭണ്ഡാരി, വിനയ് കുമാർ, പുരുഷോത്തമ ബള്ളൂർ, അശോക് ഭണ്ഡാരി എന്നിവർ സംസാരിച്ചു. ചന്ദ്രനായിക് സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home