15,167 ലൈഫ് സെറ്റാണ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 19, 2024, 09:59 PM | 0 min read

കാസർകോട്‌
ലൈഫ്‌ മിഷൻ പദ്ധതിയിൽ ജില്ലയിൽ 15,167 വീടുകളുടെ നിർമാണം പൂർത്തിയായി. 2017 – -18ൽ മുതൽ ആരംഭിച്ച  പദ്ധതിയിൽ 19,710 കുടുംബങ്ങളടങ്ങിയ പട്ടികയിലുള്ള 15,167 പേർക്ക്‌  സ്വന്തം വീടെന്ന സ്വപ്നം സാക്ഷാൽക്കരിച്ചു.  ബാക്കി 4543 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. 
2016 വരെ വിവിധ  പദ്ധതികളിൽ ഉൾപ്പെട്ടിട്ടും പണി പൂർത്തിയാക്കാത്ത വീടുകളെയാണ്‌ ലൈഫിന്റെ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തത്‌. തദ്ദേശ  വകുപ്പുകളിലെ കണക്കുകളും കുടുംബശ്രീ പ്രവർത്തകരുടെ ഇടപെടലുകളും അതിനായി പ്രയോജനപ്പെടുത്തി. 
ആദ്യഘട്ടത്തിൽ കണ്ടെത്തിയ പണിപൂർത്തീകരിക്കാത്ത 2920 വീടുകളിൽ 2886 വീടുകളുടെ പണി പൂർത്തിയായി.  രണ്ടാംഘട്ടത്തിൽ സ്വന്തമായി ഭൂമിയുള്ളതും എന്നാൽ വീടില്ലാത്തതുമായ കുടുംബങ്ങളെയാണ്‌ പരിഗണിച്ചത്‌. ഇതുപ്രകാരം 25 സെന്റിൽ കൂടുതൽ ഭൂമിയില്ലാത്ത 3631 കുടുംബങ്ങളെ  ഉൾപ്പെടുത്തുകയും 3584 വീടുകളുടെ പണി പൂർത്തിയാക്കുകയും ചെയ്തു. 
മൂന്നാംഘട്ടത്തിൽ സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവരെയാണ്‌  ഉൾപ്പെടുത്തിയത്‌. ഭൂമിയില്ലാത്തവർക്ക്‌ തദ്ദേശ സ്ഥാപനങ്ങൾ വഴിയാണ്‌ ഭൂമി നൽകിയത്‌. അതിൽ  1051 കുടുംബങ്ങളിൽനിന്നും 953 വീടുകൾ പൂർത്തിയാക്കി.  പട്ടികജാതി, പട്ടിക വർഗ, ഫിഷറീസ്‌ വകുപ്പുകൾ വഴി ലൈഫിന്‌ കൈമാറിയ അഡീഷണൽ ലിസ്റ്റ്‌ പരിഗണിച്ചും വീടുകൾ നിർമിക്കുന്നുണ്ട്‌. ഇങ്ങനെ തയ്യാറാക്കിയ  ലിസ്റ്റിൽ വീടില്ലാത്ത 2376 കുടുംബങ്ങളിൽനിന്നും 1654 കുടുംബങ്ങൾക്കും ഭൂമിയും വീടുമില്ലാത്ത 136 കുടുംബങ്ങളിൽനിന്നും 66 കുടുംബങ്ങൾക്കും വീട്‌ നിർമിച്ചു നൽകി. ലൈഫിൽ ഉൾപ്പെടാതെപോയ അർഹതപ്പെട്ടവരെ കണ്ടെത്തുകയായിരുന്നു 2020ൽ സ്വീകരിച്ച അപേക്ഷയുടെ ലക്ഷ്യം. 
ലിസ്റ്റിലെ 3397 കുടുംബങ്ങൾ കരാറിൽ ഏർപ്പെട്ടതിൽ 913 വീടുകളുടെയും ഭൂമിയും വീടുമില്ലാത്ത 72 കുടുംബങ്ങളിൽനിന്നും ആറ്‌ വീടുകളുടെയും പണി പൂർത്തിയായി. നഗരസഭ വഴി ലഭ്യമാകുന്ന ലൈഫ്‌ പിഎംഎവൈ റൂറൽ പദ്ധതിയിൽ 1526 കുടുംബങ്ങളിൽനിന്നും 1416 വീടുകളും അർബൻ പദ്ധതിയിൽ 2519 കുടുംബങ്ങളിൽ 1605 വീടുകളും പൂർത്തിയായിട്ടുണ്ട്‌. എസ്‌സി, എസ്‌ടി വകുപ്പുകളിൽനിന്നും കണ്ടെത്തിയ 1720 കുടുംബങ്ങൾക്കും ഫിഷറീസ്‌ വകുപ്പിലെ 224 കുടുംബങ്ങൾക്കും ന്യൂനപക്ഷ വകുപ്പിലെ 138 കുടുംബങ്ങൾക്കും വീട്‌ നിർമിച്ചു. 
അതിദരിദ്രരിൽ വീടും ഭൂമിയുമില്ലാത്ത നാല്‌ കുടുംബങ്ങളിൽനിന്നും രണ്ട്‌ കുടുംബങ്ങൾക്കും വീടില്ലാത്ത 90 കുടുംബങ്ങളിൽനിന്നും 30 കുടുംബങ്ങൾക്കും വീടായിട്ടുണ്ട്‌. കൂടാതെ  ചട്ടഞ്ചാലിൽ 44 കുടുംബങ്ങൾക്കുള്ള ഫ്ലാറ്റ്‌ സമുച്ചയത്തിന്റെ നിർമാണവും അവസാന ഘട്ടത്തിൽ.
 

 



deshabhimani section

Related News

View More
0 comments
Sort by

Home