നികുതി വെട്ടിപ്പ്‌: 
23,16,434 രൂപ പിഴയീടാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 10:31 PM | 0 min read

കാഞ്ഞങ്ങാട്‌
അതിഞ്ഞാലിൽ വ്യാജ ബില്ലുണ്ടാക്കി കടത്താൻ ശ്രമിച്ച 23 ലക്ഷം രൂപ വിലയുള്ള നാല്‌ ടൺ പഴയ പിച്ചള ജിഎസ്ടി വകുപ്പ് പിടികൂടി. പാലക്കാട്‌ പട്ടാമ്പി ഓങ്ങല്ലൂരുള്ള ആർഎസ് ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന്‌ 23,16,434 രൂപ പിഴ ചുമത്തി. 
ആർഎസ്‌ ട്രേഡേഴ്‌സ് സ്ഥാപനത്തിന്റെ വിലാസത്തിൽ ഗുജറാത്തിലെ ജാംനഗറിലേക്ക് കടത്തുമ്പോഴാണ് പിടിച്ചത്‌. കാഞ്ഞങ്ങാട് ഇന്റലിജൻസ് യൂണിറ്റാണ്‌ നികുതിവെട്ടിപ്പ്‌ നടന്നതായി കണ്ടെത്തിയത്‌. 
ആർഎസ് ട്രേഡേഴ്‌സ് എന്ന പേരിൽ നികുതി വെട്ടിച്ച്‌ സാധനം കടത്തുന്ന സംഘമാണെന്ന്‌ തുടരന്വേഷണത്തിൽ പാലക്കാട് ഇന്റലിജൻസ് യൂണിറ്റും കണ്ടെത്തി. രണ്ടു വർഷത്തിനിടെ ആറ്‌ കോടി രൂപയുടെ വ്യാജ ബില്ല്‌ തയ്യാറാക്കി ആർഎസ് ട്രേഡേഴ്‌സിന് നൽകിയ 11 വ്യാജ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനുകൾ ജിഎസ്ടി വകുപ്പ് റദ്ദാക്കി.  ആർഎസ് ട്രേഡേഴ്‌സിന്റെ പ്രധാന വിതരണക്കാരായ അമൻ എന്റർപ്രൈസസ് പൂർണമായും വ്യാജ രേഖകൾ ഉപയോഗിച്ചാണ്‌ ജിഎസ്ടി രജിസ്ട്രേഷൻ നേടിയത്‌. 
കാസർകോട്‌ ഇന്റലിജൻസ്‌ ഡെപ്യൂട്ടി കമീഷണർ ടി കെ പദ്മനാഭന്റെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് യൂണിറ്റ് ഇന്റലിജൻസ് ഓഫീസർ പി വി രത്നാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ അന്വേഷണം നടത്തിയത്‌.


deshabhimani section

Related News

View More
0 comments
Sort by

Home