ആരോഗ്യം കാക്കാൻ കയ്യൂരിൽ 
ആരോഗ്യജാലകം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 24, 2024, 10:17 PM | 0 min read

കയ്യൂർ
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ദുരുപയോഗവും കാരണം ഉണ്ടാകുന്ന അത്യാപത്ത്‌ തടയാനുള്ള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് - ആന്റിബയോട്ടിക് പദ്ധതി ജനങ്ങളിലെത്തിക്കാൻ ആരോഗ്യ ജാലകം  വീഡിയോ ഒരുക്കി  കയ്യൂർ കുടുംബാരോഗ്യ കേന്ദ്രം. 
ആരോഗ്യപ്രവർത്തകരെയും ജനങ്ങളെയും ബോധവാന്മാരാക്കുകയെന്ന ലക്ഷ്യത്തോടെ ചോദ്യങ്ങളും ഉത്തരങ്ങളുമടങ്ങുന്ന അഭിമുഖം എന്ന രീതിയിൽ ടിവി പ്രോഗ്രാം രൂപത്തിലാണ്‌ ആരോഗ്യ ജാലകം പരിപാടി. രോഗികൾക്ക് ആന്റിബയോട്ടിക് മരുന്നുകളെ വേർതിരിച്ച്‌ മനസിലാക്കുന്നതിനായി നീല കളറുള്ള പ്രത്യേക കവർ നേരത്തേ ഒരുക്കിയിരുന്നു. 
വീടുകളിൽ ഉപയോഗിക്കാതെ വരുന്ന ആന്റിബയോട്ടിക് ഗുളികകൾ മണ്ണിലോ വെള്ളത്തിലോ വലിച്ചെറിയാതെ വീടുകളിലെ മറ്റു മാലിന്യങ്ങളുടെ കൂടെ നിക്ഷേപിക്കാതെ  കുടുംബാരോഗ്യകേന്ദ്രത്തിൽ  തയ്യാറാക്കിയ  പെട്ടിയിൽ നിക്ഷേപിക്കാനും  സംവിധാനം ഒരുക്കിയിരുന്നു.  ബോധവൽക്കരണ ബോർഡുകളും ആശുപത്രിയിൽ സ്ഥാപിച്ചു.  
 


deshabhimani section

Related News

View More
0 comments
Sort by

Home