ബാങ്ക് ദേശസാൽക്കരണ ദിനം: ധർണ

കാസർകോട്
ബാങ്ക് ദേശസാൽക്കരണത്തിന്റെ 56–-ാമത് വാർഷിക ദിനത്തിന്റെ ഭാഗമായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) ജില്ലാകമ്മിറ്റി നേതൃത്വത്തിൽ കാസർകോട് കാനറാ ബാങ്കിന് മുന്നിൽ ധർണ നടത്തി. അഖിലേന്ത്യാ ജീവനക്കാരുടെ കോൺഫെഡറേഷൻ ജില്ലാസെക്രട്ടറി കെ ശരത് ഉദ്‌ഘാടനം ചെയ്തു. കെ ബാലകൃഷ്ണൻ അധ്യക്ഷനായി. ടി രാജൻ, എം പത്മകുമാരി, പി സുമേഷ്, ആർ സജി എന്നിവർ സംസാരിച്ചു. ബെഫി ജില്ലാസെക്രട്ടറി കെ രാഘവൻ സ്വാഗതം പറഞ്ഞു.









0 comments