കേന്ദ്ര അവഗണനക്കെതിരെ യുവജനരോഷമുയർന്നു

കാഞ്ഞങ്ങാട്
വായ്പാ പരിധി വെട്ടിക്കുറച്ച് കേരള വികസനം അട്ടിമറിക്കുന്ന കേന്ദ്ര നയത്തിനെതിരെ യുവജന രോഷമുയർന്നു. കേരളത്തിനെ എല്ലാരീതിയിലും പ്രതിസന്ധിയിലാക്കി തൊഴിൽ പ്രതിസന്ധിയടക്കം വരുത്തിവക്കുന്ന കേന്ദ്രനയം തിരുത്തണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് ഷാലുമാത്യു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ സബീഷ് സംസാരിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു. നോർത്ത് കോട്ടച്ചരി കേന്ദ്രീകരിച്ച് നടത്തിയ പ്രകടനത്തിൽ നൂറുകണക്കിന് യുവക്കൾ പങ്കെടുത്തു.









0 comments