നൽകിയത‌് 20 ലക്ഷം വിലയുള്ള സ്ഥലം അരയേക്കർ ഭൂമി ബഡ‌്സ‌് സ‌്കൂളിന‌് നൽകി കൂക്കാനം നെസ‌്റ്റ‌് കോളേജ‌് മാതൃകയായി

കരിവെള്ളൂർ
വഴിനടക്കാൻ ഒരുസെന്റ‌് സ്ഥലം പോലും വിട്ടുകൊടുക്കാത്ത വർത്തമാനകാലത്ത‌്, മാനസിക﹣-ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക‌് സ‌്കൂൾ നിർമിക്കാൻ പൊന്നുംവിലയുള്ള 50 സെന്റ‌് സ്ഥലം നൽകി കൂക്കാനത്തെ നെസ‌്റ്റ‌് കോളേജ‌് അധികൃതർ. കോളേജിന‌് തൈക്ക‌് വശത്തെ 20 ലക്ഷം രൂപ വിലമതിക്കുന്ന സ്ഥലമാണ‌് കരിവെള്ളൂർ﹣പെരളം പഞ്ചായത്തിന‌് നൽകിയത‌്. 2009﹣-ൽ കെ നാരായണൻ പഞ്ചായത്ത‌് പ്രസിഡന്റായിരുന്നപ്പോഴാണ‌് പുത്തൂരിൽ ബഡ‌്സ‌് സ‌്കൂൾ തുടങ്ങിയത‌്. കരിവെള്ളൂർ﹣- പെരളം പഞ്ചാായത്തിന‌് പുറമെ സമീപ പഞ്ചായത്തുകളിൽനിന്നും ഇവിടുത്തേക്ക‌് കുട്ടികൾ വരുന്നുണ്ട‌്. നിലവിലുള്ള സൗകര്യം അപര്യാപ‌്തമാണ‌്. കഴിഞ്ഞ ബജറ്റിൽ സ‌്കൂളിന‌് എയിഡഡ‌് പദവി നൽകുന്നതിന‌് തീരുമാനിച്ചിരുന്നെങ്കിലും സ്ഥലമില്ലാത്തതിനാൽ നടന്നില്ല. തുടർന്നാണ‌് ആധുനിക സൗകര്യങ്ങളുള്ള സ‌്കൂൾ കെട്ടിടം പണിയുന്നതിന‌് നെസ‌്റ്റ‌് കോളേജ‌് അധികൃതർ സ്ഥലം നൽകിയത‌്.
കരിവെള്ളൂർ സർവീസ‌് സഹകരണ ബാങ്ക‌് കെട്ടിടത്തിന്റെ ഉദ‌്ഘാടന ചടങ്ങിൽ സ്ഥലത്തിന്റെ രേഖ മുഖ്യമന്ത്രി പിണറായി വിജയന‌് നെസ‌്റ്റ‌് കോളേജ‌് ചെയർമാനും കണ്ണൂർ യൂണിവേഴ‌്സിറ്റി സെനറ്റ‌് അംഗവുമായ എം പി എ റഹീം കൈമാറി. ചടങ്ങിൽ സി കൃഷ‌്ണൻ എംഎൽഎ അധ്യക്ഷനായി. മുഖ്യമന്ത്രിയിൽനിന്ന‌് പഞ്ചായത്ത‌് പ്രസിഡന്റ‌് എം രാഘവൻ സ്ഥലത്തിന്റെ രേഖ സ്വീകരിച്ചു.
കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 കുട്ടികളെ നെസ‌്റ്റ‌് കോളേജിൽ സൗജന്യമായി പഠിപ്പിക്കുന്നുണ്ട‌്. എൻഡോസൾഫാൻ ബാധിതർക്കും, പ്രളയക്കെടുതി അനുഭവിക്കുന്നവർക്കും കോളേജ‌് കൈത്താങ്ങായിട്ടുണ്ട‌്. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനത്തിലും കോളേജ‌് മുന്നിലാണ‌്.









0 comments