വോട്ടർമാർക്ക‌് അഭിവാദ്യം തെരഞ്ഞെടുപ്പ‌് വിജയം എൽഡിഎഫ‌് സർക്കാരിനുള്ള അംഗീകാരം: സിപിഐ എം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 12, 2018, 06:41 PM | 0 min read

കണ്ണൂർ
ജില്ലയിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിച്ച  വോട്ടർമാരെ സിപിഐ എം   ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ‌്തു. രണ്ട് ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കും ഒരു നഗരസഭാ വാർഡിലേക്കും ഒരു ബ്ലോക്ക് പഞ്ചായത്ത് വാർഡിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എല്ലായിടത്തും യുഡിഎഫിനെയും ബിജെപിയെയും ജനങ്ങൾ തൂത്തെറിയുന്ന കാഴ്ചയാണ് കാണാനായത്.  പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ വർധിച്ച ജനപിന്തുണയാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.
യുഡിഎഫിന്റെ കുത്തകയായിരുന്ന എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കൊളച്ചേരി വാർഡ് എൽഡിഎഫ് സ്ഥാനാർഥി കെ അനിൽകുമാർ പിടിച്ചെടുത്തത് അഭിമാനാർഹമാണ്. കഴിഞ്ഞ തവണ യുഡിഎഫ് 299  വോട്ടുകൾക്ക് വിജയിച്ച വാർഡാണിത്. ഉപതെരഞ്ഞെടുപ്പ് നടന്ന എല്ലായിടങ്ങളിലും യു ഡി എഫിന്റെയും ബിജെപിയുടേയും വോട്ടുകളിൽ വൻ ചോർച്ചയുണ്ടായി.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ആർഎസ്എസ്സും ബിജെപിയും കോൺഗ്രസും കള്ളപ്രചാരണം നടത്തി എൽഡിഎഫ് വിരുദ്ധ വികാരമുണ്ടാക്കാൻ മതഭ്രാന്ത് ശക്തിപ്പെടുത്തുന്ന ഘട്ടത്തിലാണ് എൽഡിഎഫിന് നല്ല മുന്നേറ്റമുണ്ടാക്കാൻ സാധിച്ചത്. മതനിരപേക്ഷതയോടൊപ്പമാണ് ജനങ്ങളെന്ന് ഒരിക്കൽകൂടി ഇത് തെളിയിക്കുന്നു. ജനവിധിയിൽനിന്ന് പാഠം ഉൾക്കൊണ്ട് കോൺഗ്രസും ബിജെപിയും അവരുടെ തെറ്റായ നിലപാട് തിരുത്താൻ തയ്യാറാകണമെന്നും സിപിഐ എം അഭ്യർഥിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home