കണ്ണൂർ വിമാനത്താവള പരിശോധന: ഉദ്യോഗസ്ഥ സംഘം ഇന്നെത്തും

കണ്ണൂർ
കണ്ണൂർ വിമാനത്താവളത്തിന്റെ പശ്ചാത്തല സൗകര്യം വിലയിരുത്താനും സുരക്ഷാസംവിധാനങ്ങളുടെ വിശദമായ പരിശോധനക്കുമായി വെള്ളിയാഴ്ച ഉദ്യോഗസ്ഥ സംഘം എത്തും. അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി എയർഫോഴ്സ് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി(എറാ) ചെയർമാൻ മഹേന്ദ്രനാഥന്റെ നേതൃത്വത്തിൽ സെക്രട്ടറിയടക്കമുള്ള സംഘമാണ് എത്തുന്നത്. വിമാനത്താവളത്തിൽ എത്തുന്ന വിമാനങ്ങളുടെ ലാൻഡിങ്, പാർക്കിങ് തുടങ്ങിയ വിവിധതലത്തിലുള്ള താരീഫുകളും ചാർജുകളും നിശ്ചയിക്കുന്നത് 'എറ'യാണ്. വിമാനത്താവളത്തിൽ ഒരുക്കിയ സൗകര്യങ്ങൾ വിലയിരുത്തിയാണ് താരിഫ് നിശ്ചയിക്കുക.
വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനം വിലയിരുത്താൻ സുരക്ഷ ഉറപ്പാക്കുന്ന എല്ലാ വിഭാഗത്തിന്റെയും പ്രതിനിധികളടങ്ങുന്ന വലിയ സംഘമാണ് എത്തുന്നത്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നേതൃത്വത്തിൽ ഐബി, കസ്റ്റംസ്, സിഐഎസ്എഫ്, കേരള പൊലീസ് എന്നിങ്ങനെ എല്ലാ വിഭാഗത്തിന്റെയും ഉന്നതർ ഉണ്ടാകും. കണ്ണൂർ വിമാനത്താവളത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പരിശോധനകളിൽ പ്രധാനപ്പെട്ടതാണ് വെള്ളിയാഴ്ച നടക്കുന്നത്.









0 comments