മുടിക്കയത്തെ മുടിപ്പിച്ച്‌ കാട്ടാനകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2024, 11:25 PM | 0 min read

 

ഇരിട്ടി
കച്ചേരിക്കടവ്‌ മുടിക്കയത്ത്‌ വീണ്ടും കാട്ടാനകളിറങ്ങി പരക്കെ കൃഷി നശിപ്പിച്ചു. ബുധൻ പുലർച്ചെയാണ്‌ ആനയെത്തിയത്‌. ജോബി മുതുപ്ലാക്കലിന്റെ അരയേക്കർ സ്ഥലത്തെ പത്ത്‌ തെങ്ങുകൾ, വാഴ, പച്ചക്കറി, കവുങ്ങ്‌ തുടങ്ങിയവയും നശിപ്പിച്ചു. മാത്യു വട്ടക്കുന്നേൽ, ബാബു മുണ്ടണശ്ശേരി, ജോസ്‌ കോളാശ്ശേരി എന്നിവരുടെ  കൃഷിയും നശിപ്പിച്ചു.   ആറളം ഫാമിൽനിന്ന്‌ തുരത്തുന്ന കാട്ടാനകൾ അയ്യങ്കുന്ന്‌ പഞ്ചായത്തിലെ മുടിക്കയം, പാലത്തിൻകടവ്‌, കച്ചേരിക്കടവ്‌ പ്രദേശങ്ങളിൽ സ്ഥിരമായി ഇറങ്ങിയാണ്‌ കൃഷി നശിപ്പിക്കുന്നതെന്ന്‌ പഞ്ചായത്തംഗം ബിജോയ്‌ പ്ലാത്തോട്ടത്തിൽ പറഞ്ഞു. ജില്ലാ, ബ്ലോക്ക്‌, പഞ്ചായത്തുകളുടെയും കൃഷി, വനംവകുപ്പിന്റെയും സഹായത്തിൽ അയ്യങ്കുന്നിന്റെ കർണാടക വനാതിർത്തിയിൽ കാട്ടാന, വന്യജീവി പ്രതിരോധത്തിനുള്ള സൗരതൂക്ക്‌ വേലി നിർമാണ പദ്ധതി നടക്കവെയാണ്‌ ആറളം വനത്തിൽ നിന്നെത്തുന്ന  ആനകൾ വിനയാവുന്നത്‌.


deshabhimani section

Related News

View More
0 comments
Sort by

Home