ഉണർവായി 
കായികമേള

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2024, 11:18 PM | 0 min read

 

കണ്ണൂർ
അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തിന്റെ  ഭാഗമായുള്ള  ഉണർവ്- 2024 ഭിന്നശേഷി കായികമേള  ഡിഎസ്‌സി സെന്റർ മൈതാനിയിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ കെ രത്നകുമാരി ഉദ്ഘാടനംചെയ്തു. എഡിഎം സി പത്മചന്ദ്രക്കുറുപ്പ് അധ്യക്ഷനായി. ഡിഎസ്‌സി കമാൻഡന്റ് കേണൽ പരംവീർ സിങ് നാഗ്ര പതാക ഉയർത്തി  സല്യൂട്ട് സ്വീകരിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ  വി കെ സുരേഷ് ബാബു, സബ് ജഡ്ജ് പി മഞ്ജു, ലഫ്. കേണൽ കെ അരുൺകുമാർ, ഭിന്നശേഷി ക്ഷേമ കോർപറേഷൻ ഡയറക്ടർ ഒ വിജയൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ പി ബിജു, സംസ്ഥാന ഭിന്നശേഷി ഉപദേശക സമിതി അംഗം ജയകുമാർ, സംസ്ഥാന ടിജി ജസ്റ്റിസ് ബോർഡ് അംഗം പി എം സാജിദ്,  പി കെ നാസർ,  പി കെ സിറാജ്,  അംഗം ശോഭന മധു, പി വി ഭാസ്‌കരൻ, പി മുരളീധരൻ, പി ഷാജി, മുരളീധരൻ എന്നിവർ സംസാരിച്ചു. സ്പെഷ്യൽ സ്‌കൂൾ, ബഡ്സ് സ്‌കൂൾ, ഭിന്നശേഷി സംഘടനാ അംഗങ്ങൾ എന്നിവർ മാർച്ച് പാസ്റ്റിൽ അണിനിരന്നു. അറുനൂറിലധികം മത്സരാർഥികൾ പങ്കെടുത്തു. സമാപന സമ്മേളനവും സമ്മാനദാനവും ഡിഎസ്‌സി സെന്റർ ഡെപ്യൂട്ടി കമാൻഡന്റ്‌ ലെഫ് കേണൽ എം അരുൺകുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ്‌ കെ കെ പവിത്രൻ  അധ്യക്ഷനായി.


deshabhimani section

Related News

View More
0 comments
Sort by

Home