വനംവകുപ്പ് 
കൂട് സ്ഥാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 12:39 AM | 0 min read

ശ്രീകണ്ഠപുരം 
ചെങ്ങളായി എടക്കുളത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വനം വകുപ്പ് പുലിയെ പിടികൂടുന്നതിന് കൂട് സ്ഥാപിച്ചു.  തളിപ്പറമ്പ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പി രതീശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. 
കഴിഞ്ഞ ദിവസം ചുഴലി കൊളത്തൂര്‍ റോഡില്‍ നാട്ടുകാരില്‍ ചിലര്‍ പുലിയെ കണ്ടിരുന്നു. പിന്നാലെ കക്കണ്ണംപാറ കലാഗ്രാമം പരിസരത്തും വാഹനയാത്രക്കാര്‍ പുലിയെ  കണ്ടു. അതിനുശേഷം ചെങ്കല്‍ തൊഴിലാളികളും എടക്കുളത്ത് പുലിയെ കണ്ടതായി അറിയിച്ചിരുന്നു. ബുധൻ  പുലര്‍ച്ചെ ചെങ്കല്‍പ്പണയിലേക്ക് പോകുകയായിരുന്ന ലോറി ജീവനക്കാരാണ് പുലിയെ കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. 
ഉച്ചയോടെ സ്ഥലത്ത് കൂടും സിസിടിവി ക്യാമറയും സ്ഥാപിച്ചു. രാത്രിയിൽ  ഡ്രോൺ ക്യാമറ ഉപയോഗിച്ച്‌ പരിശോധിച്ചു. കാട്ടിലും മരങ്ങൾക്കിടയിലും ജീവനുള്ള വസ്തുക്കളെ കണ്ടെത്തുന്നതിന് ശേഷിയുള്ള ക്യാമറ ഉപയോഗിച്ചുള്ള ഈ പരിശോധനയിലും പുലിയെ കണ്ടെത്താനായില്ല. കെ വി സുമേഷ് എംഎൽഎ, ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ്‌ വി പി മോഹനൻ എന്നിവർ സ്ഥലം സന്ദർശിച്ചു. തളിപ്പറമ്പ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പി രതീശന് പുറമെ ഫോറസ്റ്റ് ഓഫീസർ എ കെ ബാലൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മുകേഷ്, മുഹമ്മദ് ഷാഫി, എം കെ ജിജേഷ്, പി പി രാജീവൻ, സുജിത് രാഘവൻ, പി സി മിഥുൻ, കെ ഫാത്തിമ, വൈശാഖ് രാജൻ  എന്നിവരടങ്ങുന്ന സംഘമാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. 


deshabhimani section

Related News

View More
0 comments
Sort by

Home