ഓർമത്തിരയിൽ മുഹമ്മദ് അബ്ദുൾജബ്ബാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2024, 11:49 PM | 0 min read

മാട്ടൂൽ 
‘‘എന്തിനുമ്മ, ഞാൻ ഡോക്ടറായി വരില്ലേ.. ഈ തലവേദനയ്ക്ക് മരുന്ന് ഞാൻ തരൂല്ലേ....’’–- മുഹമ്മദ് അബ്ദുൾ ജബ്ബാറിന്റെ  ഉമ്മ  ഫാസിലയുടെ നിലവിളി മാട്ടുലിന്റെ നിലവിളിയായി. 
ആലപ്പുഴ കളർകോട് വണ്ടാനം മെഡിക്കൽ കോളേജിൽ മകനെ അയക്കുമ്പോഴുള്ള പ്രതീക്ഷകൾ ഒറ്റവിളിയിൽ  അവസാനമായപ്പോൾ നാടും വിറങ്ങലിച്ചു.  
മാട്ടൂൽ നോർത്ത് ഓയിൽ മില്ലിന് സമീപത്തെ എസ്എൽപി മുഹമ്മദ് അബ്ദുൾ ജബ്ബാർ തിങ്കൾ രാത്രി ആലപ്പുഴ കളർകോടുണ്ടായ അപകടത്തിലാണ് മരിച്ചത്. മെഡിക്കൽ വിദ്യാർഥിയായ മുഹമ്മദ് ഉൾപ്പെടെ അഞ്ച് വിദ്യാർഥികൾ അപകടത്തിൽ മരിച്ചു. 
ഡോക്ടർ ആവുകയെന്ന ആഗ്രഹം കുഞ്ഞുനാളിലേ മനസ്സിൽ സൂക്ഷിച്ച മുഹമ്മദിന്റെ  ചേതനയറ്റ ശരീരം തൂവെള്ളത്തുണി പുതപ്പിച്ചു വീട്ടിലെത്തിച്ചപ്പോൾ ഒരുനോക്ക് കാണാൻ കാത്തിരുന്നവർ തേങ്ങലടക്കാനാകാനെ ഉള്ളിൽ വിങ്ങിപ്പൊട്ടി. കോട്ടും ധരിച്ച് കഴുത്തിൽ സ്റ്റതസ്കോപ്പും തൂക്കിയിട്ട് ഞാനും എത്തുമെന്ന വാക്കുകൾ പങ്ക് വയ്‌ക്കുമായിരുന സുഹൃത്തുക്കളും നാട്ടുകാരും മൃതദേഹത്തിനടുത്ത് നിർവികാരരായി.   
എട്ടാം ക്ലാസ് മുതൽ 12 വരെ ഒപ്പം പഠിച്ച നിരവധി പേരടക്കം ആയിരങ്ങളാണ് രാത്രി ഒമ്പതരയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലിയർപ്പിച്ചത്.  രണ്ടരമാസം മുമ്പാണ് നാട്ടിൽനിന്നും കോളേജിലേക്ക് പോയത് പഠനത്തിൽ ഏറെ മിടുക്കനായിരുന്നു.  ഏറെ എളിമയോടെയാണ് ഇടപെട്ടത്. ആദ്യമായി പരിചയപ്പെടുന്നവരോടുപോലും ദീർഘകാലത്തെ ആത്മബന്ധത്തിലേതെന്ന പോലെയായിരുന്നു ഇടപെടൽ. 
സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്, എംഎൽഎമാരായ എം വിജിൻ, കെ വി സുമേഷ്, സിപിഐ എം ഏരിയാ സെക്രട്ടറിമാരായ കെ നാരായണൻ, വി വിനോദ് എന്നിവരടക്കം വീട്ടിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു. 

 



deshabhimani section

Related News

View More
0 comments
Sort by

Home