കെഎസ്ആർടിസി ബസ്സുകൾ കൂട്ടിയിടിച്ച്‌ 40 പേർക്ക്‌ പരിക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 11:45 PM | 0 min read

പേരാവൂർ 
പേരാവൂർ-–-ഇരിട്ടി റോഡിൽ കല്ലേരിമലയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർമാർ ഉൾപ്പെടെ 40 പേർക്ക്‌ പരിക്കേറ്റു. തിങ്കളാഴ്ച പകൽ മൂന്നോടെയാണ് ഇരിട്ടിയിൽനിന്നും മാനന്തവാടിയിലേക്ക് പോകുന്ന ബസും  മാനന്തവാടിയിൽനിന്നും പയ്യന്നൂരിലേക്ക് പോകുന്ന ബസും കൂട്ടിയിടിച്ചത്.  പരിക്കേറ്റവരെ പേരാവൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.  വീതികുറഞ്ഞ റോഡിൽ 
ഇരിട്ടിയിൽനിന്നും വന്ന ബസ് ബ്രേക്കിട്ടപ്പോൾ മഴപെയ്ത് നനഞ്ഞ റോഡിൽനിന്ന്‌ തെന്നിമാറി എതിരെവന്ന ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തിൽ പയ്യന്നൂരിലേക്ക് പോകുന്ന ബസ് ഇടതുഭാഗത്തെ വലിയ കുന്നിൻ ചെരിവിലേക്ക് വീഴാതെ റോഡരികിലെ മരത്തിൽ ഇടിച്ചുനിന്നതിനാൽ വൻ അപകടം ഒഴിവായി.
പരിക്കേറ്റ്‌  പേരാവൂർ താലൂക്ക് ആശുപത്രി, രശ്മി ആശുപത്രി, പെരുമ്പുന്ന അർച്ചന കണ്ണാശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ:  കെഎസ്ആർടിസി ഡ്രൈവർമാരായ മാനന്തവാടിയിലെ  ജോസ് (48), പയ്യന്നൂരിലെ മധു (47) എന്നിവരും ഇരു ബസുകളിലെയും യാത്രക്കാരായ കരോലിൻ (12) ഇരിട്ടി, വയനാട് പേരിയയിലെ ഹാജിറ (48), താഹിറ (19), ഉളിക്കലിലെ ജെമിനി (44), എയ്ഞ്ചൽ (17), ഷൈൻ (47), മുസാഫിർ റഹ്മാൻ (26) മാനന്തവാടി, വള്ളിത്തോടെ  പാത്തുക്കുട്ടി (70), ഹംസ (70), കൊട്ടംചുരത്തെ ശ്രീഷ്മ (34), ഇന്ദിര (65), ആബിദ(36), അഫ്ര (14), രാധിക (24) കയനി, സുജാത (59) വേങ്ങര, വിജയശ്രീ (51) കേളകം, ലീലാമ്മ (65) വേങ്ങര, അലീന (22) മണത്തണ, ലിസി ജോയ് (51) മണത്തണ, ആൽബിൻ സേവ്യർ (23) മാനന്തവാടി, അനിനന്ദ് (21) കാക്കയങ്ങാട്, ഫെബിന (23) വയനാട് അരമ്പറ്റ, ശാന്തമ്മ (65) കരിമ്പം, സഫ്വാൻ (23) മണ്ണാർക്കാട്, സോമൻ (73) കൊട്ടിയൂർ, ഡോ. അതുല്യ ടി പോൾ (30) മണത്തണ, ഷേർലി (40) പൈസക്കരി, മുഹമ്മദ് സൈദ് (38) പാലക്കാട് തരൂർ, പ്രഭാകരൻ (69) ബേക്കളം തളിപ്പറമ്പ്, ഉഷ (57) ബേക്കളം തളിപ്പറമ്പ്, മോളി (55) വയനാട് പോരൂർ, അമ്പിളി (41) പടിയൂർ, അജേഷ് (43) പടിയൂർ, ദേവനന്ദ (15) പടിയൂർ, ജോർജ് (65) പേരാവൂർ, ശ്രീജേഷ് (47) പെരിങ്ങോം, ഗിരീഷ് (37) കേളകം, മറിയം ബീവി (61) കൊട്ടിയൂർ.

 



deshabhimani section

Related News

View More
0 comments
Sort by

Home