പാനൂർ, 
പാപ്പിനിശേരി 
ഏരിയാ സമ്മേളനങ്ങൾ 
ഇന്ന് തുടങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 30, 2024, 12:06 AM | 0 min read

കണ്ണൂർ
സിപിഐ എം പാനൂർ, പാപ്പിനിശേരി ഏരിയാ സമ്മേളനങ്ങൾ ശനിയാഴ്ച തുടങ്ങും. പാനൂർ ഏരിയാ സമ്മേളനം  രാവിലെ 9.30ന് താഴെചമ്പാട് പുതുക്കുടി പുഷ്പൻ നഗറിൽ സംസ്ഥാന കമ്മിറ്റിയംഗം വത്സൻ പനോളി ഉദ്ഘാടനംചെയ്യും.
16 ലോക്കലുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളും 21 ഏരിയാ കമ്മിറ്റിയംഗങ്ങളുമുൾപ്പെടെ 171 പേർ പങ്കെടുക്കും. ഞായർ വൈകിട്ട് നാലിന് മീത്തലെ ചമ്പാട് കേന്ദ്രീകരിച്ച്‌ ചുവപ്പ് വളന്റിയർ മാർച്ചോടെ   ബഹുജന പ്രകടനം. താഴെ ചമ്പാട് അരയാക്കൂൽ യെച്ചൂരി–- - കോടിയേരി നഗറിൽ പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനംചെയ്യും.  
  പാപ്പിനിശേരി ഏരിയാ സമ്മേളനം  കണ്ണപുരം ബാങ്ക് ഓഡിറ്റോറിയത്തിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ  രാവിലെ 9.30ന്  കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനംചെയ്യും.
 150 പ്രതിനിധികളും 21 ഏരിയാ കമ്മിറ്റി അംഗങ്ങളുമടക്കം 171 പേർ പങ്കെടുക്കും. പൊതുസമ്മേളനം ഞായർ വൈകിട്ട് 4.30ന് കതിരുവെക്കുംതറക്ക് സമീപം സീതാറാം യെച്ചൂരി നഗറിൽ മന്ത്രി പി രാജീവ് ഉദ്ഘാടനംചെയ്യും. 
.പൊതുസമ്മേളനത്തിന്റെ ഭാഗമായി ചൈനാക്ലേ റോഡ് കേന്ദ്രീകരിച്ച് ചുവപ്പ് വളന്റിയർ മാർച്ചും പ്രകടനവും നടത്തും.

 



deshabhimani section

Related News

View More
0 comments
Sort by

Home