പൈതൃകനഗരിയിൽ പ്രൗഢിയോടെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 12:08 AM | 0 min read

മാഹി
സിപിഐ എം തലശേരി ഏരിയാ സമ്മേളനത്തിന്‌ അധിനിവേശവിരുദ്ധ പോരാട്ടങ്ങളുടെ മണ്ണായ മാഹിയിൽ ഉജ്വല തുടക്കം. സി പി കുഞ്ഞിരാമൻ –- വാഴയിൽ ശശി നഗറിൽ ടി പി ശ്രീധരൻ പതാകയുയർത്തി. പ്രതിനിധി സമ്മേളനം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്‌തു. കാരായി ചന്ദ്രശേഖരൻ താൽക്കാലിക അധ്യക്ഷനായി. എ കെ രമ്യ രക്തസാക്ഷി പ്രമേയവും എ രമേഷ്‌ ബാബു അനുശോചനപ്രമേയവും അവതരിപ്പിച്ചു. 
 കാരായി ചന്ദ്രശേഖരൻ, മുഹമ്മദ്‌ അഫ്‌സൽ, വി സതി, ശരത്‌ രവീന്ദ്രൻ എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌. സംഘാടകസമിതി കൺവീനർ  കെ പി നൗഷാദ്‌ സ്വാഗതം പറഞ്ഞു.  ഏരിയാസെക്രട്ടറി സി കെ രമേശൻ അവതരിപ്പിച്ച റിപ്പോർട്ടിന്മേൽ  ചർച്ച തുടങ്ങി. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റിഅംഗങ്ങളായ പി ജയരാജൻ, പി ശശി, എൻ ചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കാരായി രാജൻ, പി ഹരീന്ദ്രൻ, പി പുരുഷോത്തമൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം സി പവിത്രൻ, പി കെ ശ്യാമള  തുടങ്ങിയവർ പങ്കെടുക്കുന്നു. 150 പ്രതിനിധികളും 21 ഏരിയാ കമ്മിറ്റിയംഗങ്ങളുമാണ്‌ സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌. 
  വെള്ളിയാഴ്‌ച വൈകിട്ട്‌ നാലിന്‌ മഞ്ചക്കലിൽനിന്ന്‌ ബഹുജനപ്രകടനവും വളന്റിയർമാർച്ചും ആരംഭിക്കും. കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ പൊതുസമ്മേളനം സംസ്ഥാനസെക്രട്ടറിയറ്റംഗം വി എൻ വാസവൻ ഉദ്‌ഘാടനംചെയ്യും.
 

 



deshabhimani section

Related News

View More
0 comments
Sort by

Home