ഖാദിത്തൊഴിലാളികളുടെ മാർച്ച്

പയ്യന്നൂർ
തൊഴിലും കൂലിയും സംരക്ഷിക്കുക, നിയമാനുസൃത മിനിമം കൂലി കുടിശ്ശികയില്ലാതെ അതതു മാസം സ്ഥാപനങ്ങൾ നൽകുക, മുഴുവൻ പ്രവൃത്തി ദിവസങ്ങളിലും തൊഴിൽ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഖാദിത്തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്കിലേക്ക്.
ജില്ലാ ഖാദി വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ കണ്ണൂർ ഖാദി പ്രൊജക്ട് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്‌ഘാടനംചെയ്‌തു.
യൂണിയൻ ജില്ലാ പ്രസിഡന്റ് ഒ കാർത്യായനി അധ്യക്ഷയായി. കെ ധനഞ്‌ജയൻ, സി സതി, കെ ബിന്ദു, എ സുരേന്ദ്രൻ, എം കുഞ്ഞമ്പു എന്നിവർ സംസാരിച്ചു. പി ഗംഗാധരൻ സ്വാഗതം പറഞ്ഞു.
പയ്യന്നൂർ ഖാദി കേന്ദ്രത്തിനു മുന്നിൽ നടത്തിയ സൂചനാ സമരം ഖാദി വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം കെ യു രാധാകൃഷ്‌ണൻ അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി കെ സത്യഭാമ, കെ സുശീല, ടി പി രാജൻ, സി വി ദിലീപ് എന്നിവർ സംസാരിച്ചു.









0 comments