മലയോരമണ്ണിൽ ആവേശജ്വാല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 11:55 PM | 0 min read

ഇരിട്ടി
സിപിഐ എം ഇരിട്ടി ഏരിയാ സമ്മേളനത്തിന്‌ മലയോര കർഷക മണ്ണായ കീഴ്‌പ്പള്ളിയിൽ ആവേശത്തുടക്കം. കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ വൈ വൈ മത്തായി പതാക ഉയർത്തി.  പ്രതിനിധിസമ്മേളനം സംസ്ഥാനകമ്മിറ്റിയംഗം പി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. പി പി അശോകൻ താൽക്കാലിക അധ്യക്ഷനായി. കെ വി സക്കീർ ഹുസൈൻ രക്തസാക്ഷി പ്രമേയവും എൻ അശോകൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. 
പി പി അശോകൻ, കെ മോഹനൻ, എൻ ടി റോസമ്മ, ഹമീദ്‌ കണിയാട്ടയിൽ എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌. സംസ്ഥാന കമ്മിറ്റിയംഗം വത്സൻ പനോളി, ജില്ലാസെക്രട്ടറിയറ്റംഗങ്ങളായ എം സുരേന്ദ്രൻ, ടി ഐ മധുസൂദനൻ, പി ഹരീന്ദ്രൻ, പി പുരുഷോത്തമൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ശ്രീധരൻ, ബിനോയ്‌ കുര്യൻ, വി ജി പത്മനാഭൻ, സി വി ശശീന്ദ്രൻ, എം രാജൻ എന്നിവർ പങ്കെടുക്കുന്നു. സംഘാടകസമിതി കൺവീനർ എ ഡി ബിജു സ്വാഗതം പറഞ്ഞു. 
ഏരിയാ സെക്രട്ടറി കെ വി സക്കീർ ഹുസൈൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ ചർച്ച തുടങ്ങി. 14 ലോക്കലുകളിൽനിന്ന്‌ തെരഞ്ഞെടുത്ത 150 പ്രതിനിധികളും 21 ഏരിയാ കമ്മിറ്റിയംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നു.  ബുധൻ വൈകിട്ട്‌ നാലിന്‌ പൊതുസമ്മേളനം കീഴപ്പള്ളി ടൗണിലെ ബേബിജോൺ പൈനാപ്പിള്ളിൽ നഗറിൽ കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം ഉദ്‌ഘാടനംചെയ്യും. അത്തിക്കൽ കേന്ദ്രീകരിച്ച്‌ റെഡ്‌ വളന്റിയർ മാർച്ചും ബഹുജന പ്രകടനവും ആരംഭിക്കും. 

 



deshabhimani section

Related News

View More
0 comments
Sort by

Home