പുലിയുടെ ആക്രമണത്തിൽ വളർത്തുനായക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2024, 12:04 AM | 0 min read

കാങ്കോൽ 
പുലിയുടെ ആക്രമണത്തിൽ വളർത്തുനായക്ക് പരിക്ക്. ആലക്കാട് കടിങ്ങിനാംപൊയിലിലെ കെ വി ശ്രീധരന്റെ വളർത്തുനായയെയാണ് ഞായറാഴ്ച വൈകിട്ട്‌ നാലോടെ പുലി ആക്രമിച്ചത്. ശ്രീധരനും മകളുംകൂടി വീടിനോട് ചേർന്ന സ്ഥലത്ത് ആടിനെ മേയ്ച്ചുകൊണ്ട് നിൽക്കുമ്പോൾ വീട്ടിലെ വളർത്തുനായ അസാധാരണമായി കരയുന്ന ശബ്ദം കേൾക്കുകയായിരുന്നു. ചെന്നു നോക്കിയപ്പോഴാണ് പുലി ആടിനെ കടിച്ചു പിടിച്ചു നിൽക്കുന്നത്‌ കണ്ടത്. ശ്രീധരനും മകളും ഇതുകണ്ട് ഒച്ചവച്ചപ്പോൾ പുലി ഓടിപ്പോയി. വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടറും സ്ഥലത്തെത്തി. പ്രദേശത്ത് മൂന്ന് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച കൂടുവയ്‌ക്കും. കാങ്കോൽ-–-ആലപ്പടമ്പ് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി പുലിയെ കണ്ടതായി വിവരമുണ്ട്‌.

 



deshabhimani section

Related News

View More
0 comments
Sort by

Home