കൂത്തുപറമ്പ്
രക്തസാക്ഷി ദിനം നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 11:56 PM | 0 min read

കണ്ണൂർ
കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ 30ാം വാർഷികത്തോടനുബന്ധിച്ച് തിങ്കളാഴ്‌ച ജില്ലയിലെ ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ  അനുസ്മരണം സംഘടിപ്പിക്കും. കൂത്തുപറമ്പിൽ രക്തസാക്ഷി അനുസ്മരണം വൈകിട്ട്‌ അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പാനൂർ പഴയ ബസ്‌സ്റ്റാൻഡിലും പൊന്ന്യം കുണ്ടുചിറയിലും മന്ത്രി പി എ മുഹമ്മദ്‌ റിയാസ് രക്തസാക്ഷി അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യും. 
കോടിയേരി കല്ലിൽതാഴെ–- ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്,  മാടായിയിൽ–- സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ, മയ്യിൽ–- സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. തോമസ് ഐസക്, പാപ്പിനിശേരി–- സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം, കണ്ണൂർ–- സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്,  ഇരിട്ടി –-കെ വി സുമേഷ് എംഎൽഎ, മട്ടന്നൂർ –- ജെയ്ക് സി തോമസ്, പെരിങ്ങോം–-  വി പി സാനു, പയ്യന്നൂർ –-പി കെ ബിജു, എടക്കാട്–-  മുഹമ്മദ്‌ അഫ്സൽ, ആലക്കോട്–- സോഫിയ മെഹർ, തളിപ്പറമ്പ്–- നാസർ കൊളായി, ശ്രീകണ്ഠപുരം–- സജീവൻ ശ്രീകൃഷ്ണപുരം, അഞ്ചരക്കണ്ടി –-കെ എസ് അരുൺകുമാർ എന്നിവർ  ഉദ്ഘാടനം ചെയ്യും.

 



deshabhimani section

Related News

View More
0 comments
Sort by

Home