‘ടേണിങ്‌ പോയിന്റ്‌’ 
രജിസ്‌ട്രേഷൻ തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 11:51 PM | 0 min read

 
തളിപ്പറമ്പ് 
ഉന്നതപഠനം കാത്തിരിക്കുന്നവർക്ക്‌ അവസരങ്ങളുടെ വാതിലുകൾ തുറന്നിടുന്ന ടേണിങ്‌ പോയിന്റ്‌ എഡ്യൂക്കേഷൻ –-കരിയർ എക്‌സ്‌പോ മൂന്നാംപതിപ്പിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. രണ്ടുദിവസത്തെ എക്‌സ്‌പോ 14നും 15നും ധർമശാലയിലെ കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജിലാണ്‌ നടക്കുന്നത്‌.  വൈജ്ഞാനിക രംഗത്തെ നൂതന മുന്നേറ്റങ്ങൾ അടുത്തറിയാനും വിദ്യാഭ്യാസമികവ് കൂടുതൽ ഉയരങ്ങളിലേക്ക് വളർത്താനുമായി സംഘടിപ്പിക്കുന്ന എക്സ്പോ എം വി ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്രവിദ്യാഭ്യാസ വികസനപദ്ധതിയുടെ ഭാഗമാണ്‌. 
ഹൈസ്കൂൾ, ഹയർസെക്കൻഡറി, കോളേജ് വിദ്യാർഥികൾക്ക്  തൊഴിൽ മേഖലകൾ പരിചയപ്പെടാനും  തൊഴിൽ തെരഞ്ഞെടുക്കാനും മാർഗനിർദേശം നൽകുന്ന സവിശേഷ ഇടപെടലാണ്‌ ലക്ഷ്യം.  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്പേസ് എൻജിനിയറിങ്, നാനോ ടെക്നോളജി, ജനറ്റിക് എൻജിനിയറിങ്,  മൈക്രോബയോളജി, ഇൻഫർമേഷൻ ടെക്നോളജി, ശാസ്ത്രം, സാങ്കേതികം, ആർട്സ്, സ്കിൽ എഡ്യുക്കേഷൻ, ഡാറ്റാ സയൻസ്,  സിവിൽ സർവീസ്, പാരന്റിങ്‌, കൊമേഴ്സ്, ഉന്നതപഠനം, വിദേശപഠനം തുടങ്ങിയ മേഖലകളിലെ വിദഗ്ധരുമായി സംവദിക്കാനുള്ള അവസരം എക്സ്പോയിൽ ഉണ്ടാകും. സർവകലാശാലകൾ, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങിയവയുടെ സ്റ്റാളുകളും സേവനങ്ങളുമുണ്ടാകും. രജിസ്‌ട്രേഷൻ ശനിയാഴ്‌ച അവസാനിക്കും. ഫോൺ: 8848649239, 9447647280.
 


deshabhimani section

Related News

View More
0 comments
Sort by

Home