നഗരസഭ ഭരണം ബഹിഷ്കരിച്ച് ലീഗ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 27, 2024, 11:53 PM | 0 min read

ശ്രീകണ്ഠപുരം 
മുന്നണി തർക്കവും വാർഡ് വിഭജനവും സംബന്ധിച്ച്‌ വിഭാഗീയത മൂർച്ഛിച്ചതോടെ ശ്രീകണ്ഠപുരം നഗരസഭ ഭരണത്തെ ബഹിഷ്കരിച്ച് മുസ്ലിംലീഗ്. നഗരസഭയിലെ യോഗങ്ങളിലും പൊതു പരിപാടികളിലും ലീഗ് മുൻസിപ്പൽ കമ്മിറ്റി പങ്കെടുക്കുന്നില്ല.  ചെയർമാൻ കെ വി ഫിലോമിന പങ്കെടുക്കുന്ന പരിപാടികളും  ബഹിഷ്കരിച്ചു. ലീഗ് അനുകൂല വാട്‌സാപ്‌ ഗ്രൂപ്പുകളിലും കോൺഗ്രസിന്റെയും നഗരസഭാ ചെയർമാനും നിലപാടുകളോടുള്ള അമർഷം പുകയുകയാണ്.  
വാർഡ് വിഭജന നിർദേശത്തിൽ മുസ്ലിംലീഗിന്റെ സീറ്റായ വടകര വാർഡിന്റെ ഒരു ഭാഗം കണിയാർവയൽ വാർഡിലേക്ക്  കൂട്ടിച്ചേർത്ത നിർദേശമാണ്‌ കോൺഗ്രസിന്റേത്‌. കോൺഗ്രസ്‌ പ്രാദേശിക നേതാവായ കെ പി ഗംഗാധരന് കണിയാർവയൽ വാർഡിൽ മത്സരിക്കാനാണ് ഈ പ്രപ്പോസൽ നടത്തിയത് എന്നാണ് ലീഗിന്റെ ആരോപണം. തങ്ങൾക്ക് സ്വാധീനമുള്ള പ്രദേശം വെട്ടിമുറിച്ച് സീറ്റ് ദുർബലമാക്കുന്ന നടപടി മുന്നണിക്ക് യോജിച്ചതല്ലെന്ന്‌ ലീഗുകാർ പറയുന്നു. മറ്റു സീറ്റുകളിലും ലീഗിന്റെ വോട്ട് വിഭജിക്കാനാണ് കോൺഗ്രസ് നേതൃത്വം സമരം നടത്തിയത്. യുഡിഎഫ് നൽകിയ വാർഡ് വിഭജന നിർദേശത്തിൽ ശ്രീകണ്ഠപുരം ടൗൺ വാർഡിലും ഇതേ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. 
നഗരസഭയിലെ സ്വീപ്പർ നിയമനത്തിന്‌ പണം വാങ്ങിയെന്നും ഇതിൽ മുസ്ലിംലീഗിന് വിഹിതം ലഭിച്ചിരുന്നില്ല എന്ന ചർച്ചയും ഉയർന്നു.  മുസ്ലിംലീഗിനെ പൂർണമായും തഴഞ്ഞാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നതെന്നും   കെ വി ഫിലോമിന, കെ പി ഗംഗാധരൻ, പി ചന്ദ്രാംഗദൻ, ഇ വി രാമകൃഷ്ണൻ എന്നിവർ   ലീഗിന്‌ പരിഗണന നൽകുന്നില്ല എന്നും  ഒരു വിഭാഗം  നേതാക്കൾ ആരോപിക്കുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home