മാഹിക്ക്‌ ആഘോഷമായി 
തിരുനാൾ ജാഗരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2024, 11:07 PM | 0 min read

മയ്യഴി 
മാഹി സെന്റ് തെരേസ ബസിലിക്കയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ ജാഗരത്തിന്‌ തിങ്കളാഴ്ച എത്തിയത്‌ ആയിരങ്ങൾ. വരാപ്പുഴ അതിരൂപത സഹായമെത്രാൻ  ഡോ. ആന്റണി വാലുങ്കലിനെ  കോഴിക്കോട് രൂപത  വികാരി ജനറൽ ഡോ. ജെൻസൻ പുത്തൻവീട്ടിൽ സ്വീകരിച്ചു.  തുടർന്ന്‌, ജപമാലയും ആഘോഷ ദിവ്യബലിയും. തിരുസ്വരൂപം വഹിച്ചുള്ള  നഗരപ്രദക്ഷിണവുമുണ്ടായി.  
   തിരുനാളിന്റെ  മുഖ്യദിനമായ ചൊവ്വാഴ്ച പുലർച്ചെ ഒന്നു മുതൽ രാവിലെ ഏഴുവരെ ശയനപ്രദക്ഷിണം. രാവിലെ 10ന് കോഴിക്കോട് രൂപത മെത്രാൻ ഡോ. വർഗീസ് ചക്കാലക്കലിന്‌ റെയിൽവേ സ്റ്റേഷൻ റോഡ് ജങ്‌ഷനിൽ  സ്വീകരണംനൽകും. തിരുസ്വരൂപം വഹിച്ചുള്ള  പ്രദക്ഷിണമുണ്ടാകും. വൈകിട്ട് അഞ്ചിനു സ്‌നേഹസംഗമം രമേശ് പറമ്പത്ത് എംഎൽഎ  ഉദ്ഘാടനംചെയ്യും. 22നാണ് തിരുനാൾ സമാപനം.  


deshabhimani section

Related News

View More
0 comments
Sort by

Home