പുഷ്പൻ അനുസ്മരണം
‘അമരപുഷ്പം’ 19ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2024, 11:38 PM | 0 min read

ചൊക്ലി
കൂത്തുപറമ്പ് സമരത്തിലെ സഹനസൂര്യൻ പുതുക്കുടി പുഷ്പൻ അനുസ്മരണം "അമരപുഷ്പം’ 19ന് വൈകിട്ട് അഞ്ചിന് ചൊക്ലി രാമവിലാസം ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. മേനപ്രം എം എം ചന്ദ്രൻ സ്മാരകമന്ദിരത്തിൽ  സംഘാടകസമിതി രൂപീകരണ യോഗം ചേർന്നു.  കെ പി രതീഷ് കുമാർ അധ്യക്ഷനായി. വി കെ രാകേഷ്, ടി ജയേഷ്, പി ഭാസ്‌കരൻ എന്നിവർ സംസാരിച്ചു. വി ഉദയൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: വി കെ രാകേഷ് (ചെയർമാൻ), ടി ജയേഷ് (കൺവീനർ).
 


deshabhimani section

Related News

View More
0 comments
Sort by

Home