തെരുവുനായ്ക്കൾ 6 ആടുകളെ കൊന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2024, 12:00 AM | 0 min read

മാട്ടൂൽ

മടക്കരയിൽ തെരുവുനായകൾ ആടുകളെ കടിച്ചുകൊന്നു. മടക്കര ചെറാക്കോട്ടെ ഫാമിലെ ആറ് ആടുകളെയാണ് കൊന്നത്. കഴിഞ്ഞദിവസം വൈകിട്ടാണ് കൂട്ടമായെത്തിയ നായകൾ ആടുകളെ കൊന്നത്. മാട്ടൂൽ സ്വദേശി ഡോ. സൈനുൽ ആബിദിന്റെ ഉടമസ്ഥതയിലുള്ള മടക്കര ചിറാക്കോട് ഫാമിലേതാണ് ആടുകൾ.  ഫാമിൽ പുതിയ കൂട് നിർമിക്കുന്നതിനാൽ ആടുകളെ സമീപത്ത് മേയാൻ കെട്ടിയതായിരുന്നു. ആടുകളുടെ കഴുത്ത് കടിച്ചുപറിച്ച നിലയിലാണ്. സംഭവസ്ഥലത്തുതന്നെ മുഴുവൻ ആടുകളും ചത്തു. രണ്ടാഴ്ച മുമ്പ് മാട്ടൂൽ നോർത്തിലും മൂന്ന് ആടുകളെ തെരുവുനായകൾ കടിച്ചുകൊന്നിരുന്നു.
കൊളച്ചേരിയിൽ 2 പേർക്ക്‌ കടിയേറ്റു
മയ്യിൽ 
കൊളച്ചേരി പാട്ടയത്തെ കെ വി ജാനകി, പാലിച്ചാലിലെ പി പി കുഞ്ഞിരാമൻ എന്നിവർക്ക് തെരുവുനായയുടെ കടിയേറ്റു. വീടിന്റെ വരാന്തയിൽവച്ചാണ്‌ പി പി കുഞ്ഞിരാമന് കടിയേറ്റത്. ഇരുവരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. 
തെരുവുനായശല്യത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സിപിഐ എം കൊളച്ചേരി ലോക്കൽ കമ്മിറ്റി  ആവശ്യപ്പെട്ടു.


deshabhimani section

Related News

View More
0 comments
Sort by

Home