ഒരുങ്ങുന്നു പുതുമോടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 17, 2024, 11:30 PM | 0 min read

ചക്കരക്കൽ
ദിനേന ആയിരത്തോളം രോഗികളെത്തുന്ന ഇരിവേരി സമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട സമുച്ചയം നിർമാണം  പുരോഗമിക്കുന്നു.
 നബാർഡിന്റെ 15.9 കോടി രൂപ ഉപയോഗപ്പെടുത്തി നിർമിക്കുന്ന കെട്ടിടത്തിന്റെ  മൂന്നുനിലകളുടെ നിർമാണം പൂർത്തിയായി.  ജനറൽ മെഡിസിൻ, സ്ത്രീരോഗം, കുട്ടികളുടെ ചികിത്സാവിഭാഗം, ഫാർമസി,  ലാബ്, എക്സ്റേ,   മിനി പാർക്ക്, ലിഫ്റ്റ്, മിനി ലൈബ്രറി,  കാഷ്വാലിറ്റി,  വാർഡ്, ആബുലൻസ് സൗകര്യം, ക്യാന്റീൻ, ജീവനക്കാരുടെ വിശ്രമമുറി  എന്നിവ  ഒരുക്കുന്നുണ്ട്. 
മുഴുവൻ പണിയും തീരാൻ രണ്ടുകോടി രൂപ ഇനിയും ആവശ്യമാണ്. അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത്‌ തനത് ഫണ്ടിൽനിന്ന് 48 ലക്ഷം രൂപ  അനുവദിച്ചിട്ടുണ്ട്. ഇനിയും 15 ലക്ഷം അനുവദിക്കും.  പിഡബ്ല്യുഡിയാണ്   പ്രവൃത്തി നടത്തുന്നത്. ഈ വർഷം അവസാനത്തോടെ എല്ലാം പ്രവൃത്തികളും പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാനാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ പ്രമീള പറഞ്ഞു. 


deshabhimani section

Related News

View More
0 comments
Sort by

Home