കാവിൽ കണ്ണനെ അനുസ്‌മരിച്ചു

ശ്രീകണ്ഠപുരം
കാവിൽ കണ്ണൻ അനുസ്മരണവും ചേപ്പറമ്പിൽ നിർമിച്ച സ്‌മാരക സ്‌തൂപവും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്‌തു. ഏരിയാ സെക്രട്ടറി എം സി രാഘവൻ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറിയറ്റംഗം പി വി ഗോപിനാഥ്, എം വേലായുധൻ, എം സി ഹരിദാസൻ, പി വി ശോഭന, പി മാധവൻ, പി പ്രകാശൻ, കെ പി ദിലീപ്, ടി കെ പ്രകാശൻ എന്നിവർ സംസാരിച്ചു. ചേപ്പറമ്പിൽനിന്ന് ബഹുജന പ്രകടനവും നടന്നു. ഞായർ രാവിലെ സ്മാരകസ്തൂപത്തിൽ ഏരിയാ കമ്മിറ്റിയംഗം പി വി ശോഭന പതാക ഉയർത്തി. വി വി സുനിൽകുമാർ സ്വാഗതം പറഞ്ഞു.









0 comments