പാടത്തെ പാഠം പകർന്ന്‌ മഴപ്പൊലിമ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 05, 2024, 12:49 AM | 0 min read

കണ്ണൂർ
നാടൻ പാട്ടുകളും നൃത്തവും കായിക മത്സരങ്ങളുമായി മഴപ്പൊലിമ. ചേറിലെ പാഠങ്ങൾ പുതുതലമുറയ്‌ക്ക്‌ പകർന്നു നൽകാനും കൃഷി പ്രോത്സാഹിപ്പിക്കാനുമായി കുടുംബശ്രീ ജില്ലാ മിഷനാണ്‌  മഴപ്പൊലിമ നടത്തി. 20 സിഡിഎസ്സുകളിലായാണ്‌ സംഘടിപ്പിച്ചത്‌. കുട്ടികളും മുതിർന്നവരും ഞാറു നട്ടും പാട്ടുപാടിയും നൃത്തംചെയ്‌തും ഉത്സവമാക്കി. കലാ -കായിക മത്സരങ്ങളും മറ്റു പരിപാടികളും പരിപാടിക്ക്‌ മാറ്റു കൂട്ടി. 
  ജല–-ഭക്ഷ്യ–-സാമ്പത്തിക–-സാമൂഹിക സുരക്ഷയിൽ സ്വയംപര്യാപ്‌തത കൈവരിക്കുക എന്ന ആശയമാണ്‌ കുടുംബശ്രീ മിഷൻ മുന്നോട്ടുവയ്ക്കുന്നത്. വിത്തുകൾ സംരക്ഷിക്കുക, കൃഷി അറിവുകൾ പങ്കുവയ്‌ക്കുക എന്നിവ കൂടിയാണ്‌ ലക്ഷ്യം. 
കണ്ണപുരം സിഡിഎസ്സിലെ അയ്യോത്ത് വയലിലാണ്‌ തുടക്കം കുറിച്ചത്. ജെഎൽജി അംഗങ്ങൾ, പാടശേഖര സമിതി, സ്കൂൾ കോളേജ് വിദ്യാർഥികൾ , ജനപ്രതിനിധികൾ, യുവ ജനസംഘടനകൾ പങ്കെടുത്തു . ചെറുകുന്ന്, ചെറുതാഴം, അഴീക്കോട്, പെരിങ്ങോം–- വയക്കര, കണ്ണപുരം, നാറാത്ത്, കരിവെള്ളൂർ–- പെരളം, കുഞ്ഞിമംഗലം, രാമന്തളി, എരമം, പട്ടുവം, ചെങ്ങളായി, ധർമടം, പിണറായി, കുറുമാത്തൂർ, ശ്രീകണ്ഠപുരം, പാപ്പിനിശേരി എന്നിവിടങ്ങളിൽ നടത്തി. 5340 ജെഎൽജികളിൽ ആയി 25000ൽപരം കർഷകർ ജില്ലയിൽ കൃഷിചെയ്യുന്നുണ്ട്‌.

 



deshabhimani section

Related News

View More
0 comments
Sort by

Home