പ്രളയത്തിനുശേഷം പച്ചക്കറികളുടെ വരവ് കുറഞ്ഞു

മറയൂർ
വനംവകുപ്പിന്റെ കേരളത്തിലെ ഏറ്റവും വലിയ വിപണിയായ മറയൂരിലെ ചില്ല വിപണിയിൽ പ്രളയത്തിനുശേഷം പച്ചക്കറികളുടെ വരവ് കുറഞ്ഞു. വിപണി തകർച്ചയുടെ വക്കിൽ. ആദിവാസികളുടെ ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ വിൽക്കാൻ വേണ്ടി 2014 ആരംഭിച്ച വിപണിയാണ് ചില്ല എന്ന പേരിൽ അറിയപ്പെടുന്ന ആദിവാസി വിപണനകേന്ദ്രം. വന വിഭവങ്ങൾ, ആട്, കോഴി, പച്ചക്കറികൾ എന്നിവയാണ് പ്രധാനമായും വിൽപനയ‌്ക്കായി എത്തുന്നത്. എല്ലാ വ്യാഴാഴ്ചയും മറയൂർ ഫോറസ്റ്റ് സ്റ്റേഷനിലാണ് വിപണി പ്രവർത്തിക്കുന്നത്.
വാങ്ങാൻ ആളില്ലാത്തതിനാലും ആദിവാസി കോളനികളിലേക്കൂള്ള പാതയിൽ മണ്ണിടിഞ്ഞ് വീണതിനാലും കഴിഞ്ഞ ആഴ്ചകളിൽ ലേലം നടന്നിരുന്നില്ല. പ്രകൃതി ദുരന്തങ്ങളെ തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ച് ലേലത്തിൽ 21,000 രൂപയുടെ വിൽപന മാത്രമാണ് നടന്നത്. ഇതിൽ 15,000 രൂപയ‌്ക്ക് ആടുകളുടെ വിൽപന ആയിരുന്നു. കനത്തമഴയിൽ ആദിവാസി മേഖലയിലെ പച്ചക്കറികളെല്ലാം നശിച്ചതാണ് ചില്ലയിലേക്ക് ഉൽപന്നങ്ങൾ എത്തുന്നയിൽ കുറവുണ്ടായതെന്ന‌് ആദിവാസികൾ പറയുന്നു. കാട്ടുപടവലം വിൽപനയ‌്ക്ക് പുറമെ 1.35 ലക്ഷം രൂപയുടെ വിൽപനയാണ് ഇതേവരെ നടന്നിരിക്കുന്നത്. ചില്ല എന്ന ലേല കേന്ദ്രം ആരംഭിച്ചതിന് ശേഷമാണ് ഇടനിലക്കാരുടെ ചൂഷണം കുറഞ്ഞത‌്.









0 comments