Deshabhimani

കെഎസ്ആർടിസി @ 1962

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2024, 12:17 AM | 0 min read

രാജാക്കാട് 
സംസ്ഥാനത്തെ ഏറ്റവും പഴക്കമുള്ള ബസ് മുത്തശ്ശൻ രാജകുമാരിയിലുണ്ട്. ഒരുപറ്റം ഐടിഐ വിദ്യാർഥികളാണ് ഗതകാലപ്രൗഡി വീണ്ടെടുക്കാൻ മുത്തശ്ശനെ ഒരുക്കിയത്. കരിയും പൊടിയും പിടിച്ച് ഉപേക്ഷിക്കപ്പെട്ട് കിടന്ന ടാറ്റ മെഴ്സിഡസ് ബെൻസ് കെഎസ്ആർടിസി ബസ് റിസ്റ്റോർ ചെയ്തത് രാജകുമാരി എംജിഎം ഐടിഐ വിദ്യാർഥികളാണ്. 1962 ൽ പുറത്തിറങ്ങിയ കെഎൽടി 5403 എന്ന രജിസ്ട്രേഷൻ നമ്പറാണ് ഈ ബസ്സിനുണ്ടായിരുന്നത്. തിരുവനന്തപുരം നഗരത്തിലാണ് അന്ന് ബസ് സർവീസ് നടത്തിയത്. പിന്നീട്, 1965ൽ കെഎസ്ആർടിസി നിലവിൽ വന്നതിന്ശേഷം കെ എൽ എക്സ് 604 എന്ന രജിസ്ട്രേഷൻ നമ്പറുംകിട്ടി. ടി 671 എന്ന ബോണറ്റ് നമ്പറുണ്ടായിരുന്നു.   
1978 ൽ എംജിഎം ഐടിഐ തുടങ്ങിയപ്പോൾ  മെക്കാനിക്ക് ഓട്ടോമൊബൈൽ വിഭാഗത്തിലെ കുട്ടികളുടെ പഠനാവശ്യത്തിനായി യാക്കോബായ സഭയാണ് ബസ് ലേലത്തിൽ പിടിച്ചത്. 
രാജകുമാരി സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി നടത്തിപ്പ് ഏറ്റെടുത്തു. ബസിന്റെ നമ്പർ കെഎൽടി 3399 എന്ന് റി രജിസ്റ്റർ ചെയ്തു. 2010വരെ കോളേജ് ബസായി സർവീസ് നടത്തി. പിന്നീട് ഉപേക്ഷിച്ചിട്ടു. വർഷങ്ങൾക്ക് പുതുജീവൻ നൽകിയത് കോളേജിലെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ എന്നിവിഭാഗങ്ങളുള്ള 90 വിദ്യാർഥികളുടെ മൂന്നുമാസത്തെ പരിശ്രമമാണ്. എൻജിൻ കണ്ടീഷനായിരുന്നു അലുമിനിയത്തിൽ നിർമിച്ച ബോഡിയും പക്കായായിരുന്നു. സ്റ്റിയറിങ്, ബ്രേക്ക്  സംവിധാനങ്ങൾ കൂടി ഒന്ന് മെച്ചപ്പെടുത്തിയൽ പ്രദർശന ഓട്ടങ്ങൾക്ക് ഉപയോഗിക്കാൺ. ഒരു ഷെൽട്ടർ തയാറാക്കി ബസ് മുത്തശ്ശിയെ ഇന്ന് കാണുന്ന രൂപത്തിലേക്ക് മാറ്റി. 
 മൂന്നാർ ഡിപ്പോയിൽ നിന്നുള്ള കെഎസ്ആർടിസി ജീവനക്കാരും ബസ് സന്ദർശിക്കുകയും വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 
കെഎസ്ആർടിസിയെയും പഴയ വാഹനങ്ങളെയും സ്നേഹിക്കുന്നവർക്കായി സെന്റ്  ജോൺസ് പള്ളി മാനേജ്‌മെന്റ് പുരാവസ്തു എന്ന നിലയിൽ കാഴ്ചക്കാർക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ചു. സെന്റ് ജോൺസ് പള്ളി വികാരി ഫാ.ഏൽദോസ് പുളിക്കക്കുന്നേലും പ്രിൻസിപ്പൽ ബ്ലസിയും ചേർന്നാണ് ജനങ്ങൾക്ക് തുറന്ന്കൊടുത്തത്.
 
 


deshabhimani section

Related News

0 comments
Sort by

Home