അറിയാമോ ഇടിവെട്ടിപ്പാറ ഇവിടുണ്ട്

മൂലമറ്റം
അഞ്ചിരിയിലുണ്ട് വിനോദസഞ്ചാര ഭൂപടത്തിൽ ഇടംനേടാത്ത, ആരുമറിയാത്ത ഒരു ഇടിവെട്ടിപ്പാറ. ഇപ്പോൾ സാഹസികസഞ്ചാരികൾ മാത്രമാണ് ഇവിടെയെത്തുന്നത്. സമുദ്രനിരപ്പില്‍നിന്നും 2250 അടി ഉയരത്തിലാണ് ഇടവെട്ടിപ്പാറ സ്ഥിതിചെയ്യുന്നത്. നീണ്ടുപരന്നു കിടക്കുന്ന 200 ഏക്കർ പറയാണിത്.
പാറയുടെ മുകൾ പരപ്പിൽ കുളിർകാറ്റേറ്റ്‌നിന്ന് നീണ്ടുപരന്നു കിടക്കുന്ന മലങ്കര ജലാശയത്തിന്റ അതിമനോഹര കഴ്ചകള്‍ക്കൊപ്പം തൊടുപുഴ നഗരവും കുടയത്തൂർ വിന്ധ്യനും നെല്ലിക്കാമലയും ഉറവപ്പാറയും കാണാം. രാത്രിയായാൽ വൈദ്യുതി വെളിച്ചത്തില്‍ മുങ്ങിനില്‍ക്കുന്ന മൂലമറ്റം പവര്‍ഹൗസ് ഉള്‍പ്പെടുന്നകാഴ്ചകളുംകണ്ട് വിശ്രമിക്കാം. രാവിലെ എത്തിയാൽ മഞ്ഞുമൂടിയ മലനിരയിൽക്കൂടി നടക്കാം.വിദൂരദൃശ്യങ്ങളില്‍ എറണാകുളം നഗരവും കാണാം. തൊടുപുഴയിൽനിന്ന് ആലക്കോട് എത്തി ഇഞ്ചിയാനിക്കും കുട്ടപ്പൻ കവലയ്ക്കും ഇടയിൽനിന്ന് കുത്തനെ കയറ്റം കയറിയാൽ ഇടിവെട്ടിപ്പാറയിലെത്താം. ഇവിടേയ്ക്ക് എത്താന്‍ നല്ല വഴിയില്ല. കുറച്ചുകുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. വലിയ അസൗകര്യങ്ങളുടെ നടുവിലാണ് അവർ കഴിയുന്നത്. പാറയുടെ ആരംഭത്തിൽ കുറച്ചുഭാഗം പാറമടകളാക്കിയതും ടൂറിസം വികസനത്തെ ബാധിച്ചു. ഇവിടേയ്ക്ക് സഞ്ചാരികളെ ആകർഷിക്കാൻ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പഞ്ചായത്തും വിനോദ സഞ്ചാരവകുപ്പും തയ്യാറായാൽ ഇടിവെട്ടിപ്പാറ വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിമാറും.








0 comments