കുട്ടികളെ കാണാതായ സംഭവം: തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിക്കും

രാജാക്കാട്
ഹൈറേഞ്ചിലെ ഒരു എയ്ഡഡ് സ്കൂളിലെ കാണാതായ ആൺകുട്ടികൾക്കായി തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിക്കും. 15 വയസ്സുള്ള ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ് കാണാതായ മൂന്ന് പേരും. സുഹൃത്തുക്കളായ ഇവരെ ഞായറാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. രാജാക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ ബോഡിനായ്ക്കന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തി ചെന്നൈയിലേക്കുള്ള ട്രെയിനിൽ കയറിയതായി കണ്ടെത്തി.
തിങ്കൾ രാവിലെ ഇവർ ചെന്നൈയിലെത്തിയെന്നും തമിഴ്നാട് പൊലീസിനും ആർപിഎഫിനും വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും രാജാക്കാട് സിഐ വി വിനോദ് കുമാർ പറഞ്ഞു. രാജാക്കാട് സ്റ്റേഷനിൽ നിന്നുള്ള അന്വേഷകസംഘവും ചെന്നൈയ്ക്ക് തിരിച്ചിട്ടുണ്ട്.









0 comments