ഇനി വേണ്ട 
അമിത വളപ്രയോഗം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 04:11 AM | 0 min read

രാജാക്കാട്
അമിതവള പ്രയോഗം ഇനിവേണ്ട, കർഷകർക്കായി ചെലവുകുറഞ്ഞ ഏലം സ്‌പെഷ്യൽ ക്യപ്സ്യൂൾ എത്തി. ഒരു കിലോഗ്രാമിന് 220 രൂപയേയുളളു, 200 ലിറ്റർ വെള്ളത്തിൽ ഒരു കിലോഗ്രാം എന്ന അളവിൽ ഉപയോഗിക്കാം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് (ഐഐഎസ്ആർ) വികസിപ്പിച്ചതാണ് ഏലം സ്‌പെഷ്യൽ സാങ്കേതിക വിദ്യയിൽ ശാന്തൻപാറ കൃഷി വിജ്ഞാന കേന്ദ്രം നടത്തിയ പരീക്ഷണം വിജയകരമായി. മഹാപ്രളയാനന്തരം ജില്ലയിൽ ഒരു സുസ്ഥിര ഉപജീവന മാർഗമെന്നനിലയിൽ ഏലം കൃഷിയോടുള്ള താൽപ്പര്യം പുനരുജ്ജീവിപ്പിക്കാനാകാൻ ഏലം സ്പെപെഷ്യൽ ക്യാപ്സ്യൂൾ ഗുണകരമാകുമെന്ന് കെവികെയുടെ സീനിയർ സയന്റിസ്റ്റും മേധാവിയുമായ ആർ മാരിമുത്തു പറയുന്നത്. ഏലം സ്‌പെഷ്യൽ ക്യാപ്സ്യൂൾ രാജാക്കാട് സ്വദേശിയായ വടക്കേൽ ബിനോയ് വർഗീസിന്റെ ഒരേക്കർ തോട്ടത്തിൽ നടത്തിയ ഐഎസ്ആർ ഏലം സ്‌പെഷ്യൽ ഉപയോഗിച്ചു തുടങ്ങിയത് കഴിഞ്ഞവർഷമാണ്. ബിനോയ് വർഗീസിന്റെ തോട്ടത്തിൽ ഏലച്ചെടികൾക്കും കരുത്തും വർധിച്ച പൂവിടലുമാണുണ്ടായത്.  
 കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ ഡോ. മഞ്ജു ജിൻസി വർഗീസാണ് പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയത്. ഏലച്ചെടികൾ പലപ്പോഴും പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ബോറോൺ എന്നിവയുടെ പോഷകക്കുറവ് പോലുള്ള പ്രശ്നങ്ങൾ നേരിടുന്നു, ഇത് അവയുടെ വളർച്ചയെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നു. മണ്ണിന്റെ ഫലഭൂയിഷ്ഠത കുറവായ ഇടുക്കിയിലെ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങൾക്ക് ഏലം സ്പെപെഷ്യൽ ക്യാപ്സ്യൂൾ അനുയോജ്യമായ പരിഹാരമായി മാറി. രാസവളങ്ങളുടെ അമിത ഉപയോഗം ആശങ്കാജനകമാണ്. കർഷകർ കൃത്യമായ മാർഗ നിർദ്ദേശമില്ലാതെ കീടനാശിനി  ഉപയോഗിക്കുന്നത് ഒഴിവാക്കാനാകും.
 


deshabhimani section

Related News

View More
0 comments
Sort by

Home