സിപിഐ എം രാജാക്കാട് ഏരിയ സമ്മേളനം ഇന്ന് തുടങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 12:37 AM | 0 min read

രാജാക്കാട് 
തോട്ടം, കാര്‍ഷിക, വ്യാപാര മേഖലകളിലെ വിവിധ കേന്ദ്രങ്ങളിൽനിന്നും ആരംഭിച്ച് ​ഗംഭീര വരവേല്‍പ്പോടെ സിപിഐ എം രാജാക്കാട് ഏരിയ സമ്മേളനത്തിന് മുന്നോടിയായുള്ള ജാഥകൾ സംഗമിച്ചു. തിങ്കള്‍ രാവിലെ പ്രതിനിധി സമ്മേളനം തുടങ്ങും. ഞായര്‍ രാവിലെ ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽനിന്നാണ് ജാഥകൾ ആരംഭിച്ചത്. അനശ്വര രക്തസാക്ഷി എം കെ ജോയുടെ ബലികുടീരത്തിൽനിന്ന് പി രവിയുടെ നേതൃത്വത്തിലുള്ള ദീപശിഖാറാലി ജില്ലാ സെക്രട്ടറിയറ്റംഗം ഷൈലജ സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. ഏരിയ കമ്മിറ്റിയം​ഗമായിരുന്ന കെ വി ഏലിയാസിന്റെ കമ്പളികണ്ടത്തെ വസതിയിൽനിന്നും ജില്ലാ കമ്മിറ്റിയംഗം എൻ വി ബേബി ഉദ്ഘാടനംചെയ്‍ത കപ്പിയും കയറും ജാഥ ഏരിയ കമ്മറ്റിയംഗം എം എൻ വിജയന്റെ നേതൃത്വത്തിലും 20ഏക്കറിൽ അനശ്വര രക്തസാക്ഷി കെ എൻ തങ്കപ്പന്റെ സ്മൃതി മണ്ഡപത്തിൽനിന്നും ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി ഉദ്ഘാടനംചെയ്ത പതാക ജാഥ ഏരിയ കമ്മിറ്റിയംഗം എം പി പുഷ്പരാജന്റെ നേതൃത്വത്തിലും രാജാക്കാട് ടൗണില്‍ സം​ഗമിച്ചു. ജില്ലാ കമ്മിറ്റിയംഗവും എച്ച്ആർടിടി യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന എ കെ ദാമോദരന്റെ വസതിയിൽനിന്ന് ജില്ലാ കമ്മിറ്റിയംഗം വി എ കുഞ്ഞുമോൻ ഉദ്ഘാടനംചെയ്ത കൊടിമര ജാഥ ഏരിയ കമ്മിറ്റിയംഗം ബേബിലാലിന്റെ നേതൃത്വത്തിലും സംഗമിച്ചു. രാജാക്കാട് ടൗണിൽ മഹിളാ പ്രവർത്തകർ ഫ്ലാഷ്‍മോബ് നടത്തി. പതാക ഗാനാലാപനത്തോടെ  സിപിഎം ഏരിയ സെക്രട്ടറി എം എൻ ഹരിക്കുട്ടൻ പതാക ഉയർത്തി. 
തിങ്കള്‍ രാവിലെ ഒമ്പതിന് എം എം ലോറൻസ് നഗറിൽ(കെ എൻ തങ്കപ്പൻ സ്‍മാരക ഹാൾ) പ്രതിനിധി സമ്മേളനം എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്യും. 13ലോക്കൽ കമ്മിറ്റികളി‍ൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഏരിയ കമ്മിറ്റിയംഗങ്ങളും ഉൾപ്പെടെ 169പേർ പങ്കെടുക്കും. ചൊവ്വ വൈകിട്ട് നാലിന് പ്രകടനം, ചുവപ്പുസേന മാര്‍ച്ച്, പൊതുസമ്മേളനം എന്നിവ നടക്കും. പൊതുസമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനംചെയ്യും. സമ്മേളനത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി സി വി വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റം​ഗങ്ങളായ പി എസ് രാജൻ, കെ വി ശശി, വി എൻ മോഹനൻ, കെ എസ് മോഹനൻ, വി വി മത്തായി, ആർ തിലകൻ, റോമിയോ സെബാസ്റ്റ്യൻ, എം ജെ മാത്യു, ഷൈലജ സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും.


deshabhimani section

Related News

View More
0 comments
Sort by

Home