കൊടിയേറ്റ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 11:53 PM | 0 min read

ഇടുക്കി 
മലയോരജില്ലയുടെ കലാമാമാങ്കത്തിന്‌ കഞ്ഞിക്കുഴിയിൽ ‘കൊടിയേറ്റ്‌’. 35–-ാമത് ജില്ലാ സ്‌കൂൾ കലോത്സവത്തിന്‌ കഞ്ഞിക്കുഴി എസ്എൻ എച്ച്എസ്എസിൽ തിരിതെളിഞ്ഞു. ഇനി നാലുദിനം കലാകൗമാരത്തിന്റെ പ്രതിഭാവൈഭവത്തിന്‌ നാട്‌ സാക്ഷിയാകും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്‌ടർ എസ്‌ ഷാജി പതാക ഉയർത്തി. കലാമേളയുടെ കേളികൊട്ടായി നാടും നഗരവുമുണർത്തി നടന്ന വിളംബര ഘോഷയാത്രയിൽ വിവിധ സ്‌കൂളുകളിലെ നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്നു. കഞ്ഞിക്കുഴി എസ്ഐ ജി അനൂപ്‌ ഫ്ലാഗ് ഓഫ് ചെയ്‌തു. 
മന്ത്രി റോഷി അഗസ്റ്റിൻ കലോത്സവം ഉദ്‌ഘാടനം ചെയ്‌തു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ്‌ ജോർജ് ജോസഫ് വയലിൽ അധ്യക്ഷനായി. വിദ്യാഭ്യാസ ഉപഡയറക്‌ടർ എസ്‌ ഷാജി മുഖ്യപ്രഭാഷണം നടത്തി. എസ്എൻ എച്ച്‌എസ്‌എസ്‌ മാനേജർ ബിജു മാധവൻ സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഭവ്യ കണ്ണൻ, ജില്ലാ പഞ്ചായത്തംഗം ഷൈനി റെജി, ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ സിബിച്ചൻ തോമസ്‌, ബിനോയി വർക്കി, ഉഷാ മോഹനൻ, എം എം പ്രദീപ്‌, കഞ്ഞിക്കുഴി പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ രാജേശ്വരി രാജൻ, പഞ്ചായത്തംഗം ടിൻസി തോമസ്‌, ഷൈൻ ജോസ്, പ്രിൻസിപ്പൽ സജി ജോസഫ്‌ എന്നിവർ സംസാരിച്ചു.
 
 


deshabhimani section

Related News

View More
0 comments
Sort by

Home