പീരുമേട് ഏരിയ സമ്മേളനം 29ന് വണ്ടിപ്പെരിയാറിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2024, 01:07 AM | 0 min read

പീരുമേട്
വിവിധ ജാഥകളോടെ സിപിഐ എം പീരുമേട് ഏരിയ സമ്മേളനത്തിന് വെള്ളിയാഴ്ച വണ്ടിപ്പെരിയാറിൽ തുടക്കമാവും. എകെജിയുടെ സമരഭൂമിയായ അമരാവതിയിൽനിന്നും എം തങ്കദുരൈയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ദീപശിഖാജാഥ ജില്ലാ കമ്മിറ്റിയംഗം ജി വിജയാനന്ദ് ഉദ്ഘാടനം ചെയ്യും. മുൻ ഏരിയ സെക്രട്ടറി കെ കെ കൃഷ്ണൻകുട്ടിയുടെ അട്ടപ്പള്ളത്തുള്ള വസതിയിൽനിന്ന് ഏരിയ കമ്മിറ്റിയംഗം കെ എം സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള കപ്പിയും കയറും ജാഥയും  ജി വിജയാനന്ദ് ഉദ്ഘാടനം ചെയ്യും.
പി എ രാജുവിന്റെ വള്ളക്കടവിലെ വസതിയിൽനിന്ന് ശാന്തി ഹരിദാസ് ക്യാപ്റ്റനായുള്ള ഛായാചിത്ര ജാഥ ഏരിയ സെക്രട്ടറി എസ് സാബു ഉദ്ഘാടനം ചെയ്യും. 
കറുപ്പുപാലത്ത് രക്തസാക്ഷി ടി അയ്യപ്പദാസിന്റെ സ്മൃതി മണ്ഡപത്തിൽനിന്ന് എം കെ മോഹനൻ ക്യാപ്റ്റനായയുള്ള പതാക ജാഥ പി എ ജേക്കബ്  ഉദ്ഘാടനം ചെയ്യും. പാമ്പനാർ മൂക്രത്താൻവളവിൽ കെ ഐ രാജന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും സി ആർ സോമന്റെ നേതൃത്വത്തിലുള്ള കൊടിമര ജാഥ ഏരിയ കമ്മിറ്റിയംഗം ആർ ദിനേശൻ ഉദ്ഘാടനം ചെയ്യും. വിവിധ ജാഥകൾ  വൈകിട്ട് ആറിന് വണ്ടിപ്പെരിയാർ ബസ്റ്റാൻഡിൽ സംഗമിക്കും. 
ശനി രാവിലെ ഒമ്പതിന് വണ്ടിപ്പെരിയാർ കെ കെ കൃഷ്ണൻകുട്ടി നഗറിൽ(മോഹനം ഓഡിറ്റോറിയം) നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്യും. 
 ഞായർ വൈകിട്ട് മൂന്നിന് കക്കിക്കവലയിൽനിന്നും പ്രകടനവും ചുവപ്പ് സേന മാർച്ചും ആരംഭിക്കും. തുടർന്ന് വണ്ടിപ്പെരിയാർ  ബസ്റ്റാൻഡിൽ സീതാറാം യെച്ചൂരി നഗറിൽ നടക്കുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ആലപ്പുഴ ബ്ലൂ ഡയമണ്ട്സിന്റെ ഗാനമേള നടക്കും. 
സമ്മേളനത്തിൽ സംസ്ഥാനകമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറി സി വി വർഗീസ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ വി ശശി, പി എസ് രാജൻ, ആർ തിലകൻ, കെ എസ് മോഹനൻ, വി എൻ മോഹനൻ, വി വി മത്തായി, ഷൈലജ സുരേന്ദ്രൻ, എം ജെ മാത്യു, റോമിയോ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കും.


deshabhimani section

Related News

View More
0 comments
Sort by

Home