നെല്ലാപ്പാറ വളവില്‍ 
ട്രാവലര്‍ മറിഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 12:30 AM | 0 min read

തൊടുപുഴ ആലപ്പുഴ സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. തൊടുപുഴ നെല്ലാപ്പാറ വളവിൽ ഞായർ രാവിലെ 6.30ഓടെയായിരുന്നു അപകടം. വളവിൽ നിയന്ത്രണം വിട്ട ട്രാവലർ റോഡരികിൽ മറിയുകയായിരുന്നെന്ന് കരിങ്കുന്നം പൊലീസ് പറഞ്ഞു. 13 സുഹൃത്തുക്കൾ ചേർന്ന് മൂന്നാറിന് പുറപ്പെട്ടതായിരുന്നു. ഒരാളുടെ കൈയ്‍ക്ക് പൊട്ടലുണ്ട്. ഇരുവരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ​നാട്ടുകാരും പൊലീസും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് യാത്രക്കാരെ പുറത്തെടുത്തു. ക്രെയ്‍ൻ ഉപയോ​ഗിച്ച് വാഹനമുയർത്തി. ഗതാ​ഗത തടസം ഉണ്ടായില്ല.


deshabhimani section

Related News

View More
0 comments
Sort by

Home