തിരക്കിലമർന്ന് മൂന്നാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 01:41 AM | 0 min read

മൂന്നാർ 

ദീപാവലി അവധി പ്രമാണിച്ച് തമിഴ്നാട്ടിൽനിന്ന് സഞ്ചാരികൾ ഒന്നടങ്കം മൂന്നാറിലെത്തി. വിനോദ കേന്ദ്രങ്ങളിൽ വൻതിരക്ക് അനുഭവപ്പെട്ടു.  ഇരവികുളം ദേശീയോദ്യാനം, വരയാടുകളുടെ ആവാസ കേന്ദ്രമായ രാജമല, എന്നിവടങ്ങളിൽ വൻതിരക്ക്‌. വരയാടുകളെ തൊട്ടടുത്ത് കാണാനായത് കുട്ടികളിൽ കൗതുകമുണർത്തി. പൂർണമായും ഓൺലൈൻ വഴിയുള്ള ബുക്കിങ് ആയതിനാൽ ടിക്കറ്റ് കൗണ്ടറിനു മുമ്പിൽ ക്യൂ ഉണ്ടായിരുന്നില്ല. 
 പഴയ മൂന്നാറിൽ  ഹൈഡൽ ടൂറിസത്തിന്റെ കീഴിലുള്ള ബ്ലോ സം പാർക്കിലും നല്ല തിരക്കായിരുന്നു. സിപ്‌ലൈനിലും നിരവധി പേർ കയറി. ഡിടിപിസിയുടെ ബൊട്ടാണിക്കൽ ഗാർഡൻ, കെഎഫ്ഡിസിയുടെ റോസ് ഗാർഡൻ, ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ് എന്നിവിടങ്ങളിലും സഞ്ചാരികളുടെ തിരക്കുണ്ട്‌. മൂന്നാറിലും സമീപത്തുമുള്ള റിസോർട്ട്, കോട്ടേജ്, ഹോംസ്റ്റേ എല്ലാം സഞ്ചാരികളാൽ നിറഞ്ഞു. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ കച്ചവട സ്ഥാപനങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. സഞ്ചാരികളുടെ വാഹനങ്ങൾ മണിക്കൂറുകളോളം കുരുക്കിൽപ്പെട്ടു. വാഹനങ്ങൾ നിയന്ത്രിക്കുന്നതിന് വൻ പൊലീസ് സന്നാഹമുണ്ടായിരുന്നു.
ദീപാവലി അവധി പ്രമാണിച്ച് തമിഴ്നാട്ടിൽനിന്ന് സഞ്ചാരികൾ ഒന്നടങ്കം മൂന്നാറിലെത്തി.


deshabhimani section

Related News

View More
0 comments
Sort by

Home