എം രാജേഷ് 
രക്തസാക്ഷിദിനം ആചരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 31, 2024, 12:53 AM | 0 min read

പന്തളം 
എസ്എഫ്ഐ പന്തളം എൻഎസ്എസ് കോളേജ് യൂണിറ്റ് സെക്രട്ടറിയായിരിക്കെ കെഡിപി വർഗീയവാദികളാൽ കൊല ചെയ്യപ്പെട്ട എം രാജേഷിന്റെ 23–-ാം രക്തസാക്ഷി ദിനം ആചരിച്ചു. 
എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന വിദ്യാർഥി റാലിയും പൊതുസമ്മേളനവും കേന്ദ്ര കമ്മിറ്റിയംഗം ജി ടി അഞ്ചു കൃഷ്ണ ഉദ്ഘാടനം ചെയ്തു. 
എഴുനൂറിൽപ്പരം വിദ്യാർഥികൾ പങ്കെടുത്തു. പൊതുസമ്മേളനത്തിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ അനന്ദു മധു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ എസ് അമൽ, ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ ജോയേഷ്, അജിൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഹരികൃഷ്ണൻ, അപർണ,  ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പ്രണവ്, അർജുൻ, ഡെൽവിൻ, ഐശ്വര്യ, തൗഫീഖ്, പന്തളം ഏരിയ സെക്രട്ടറി അനന്ദു എസ് പിള്ള എന്നിവർ സംസാരിച്ചു. 


deshabhimani section

Related News

View More
0 comments
Sort by

Home