ആശുപത്രി ജീവനക്കാരെ 
ഗുണ്ടാസംഘം മർദിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 16, 2024, 02:23 AM | 0 min read

ചിന്നക്കനാൽ 
ചിന്നക്കനാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ  രണ്ട്‌ ജീവനക്കാർക്ക് പരിക്കേറ്റു. ചൊവ്വ വൈകിട്ട് നാലോടെയാണ് മദ്യപസംഘം ജീവനക്കാരെ മർദിച്ചത്‌. ക്ലർക്ക് ആനന്ദ്, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദലി എന്നിവർക്കാണ്‌ മർദനമേറ്റത്‌. നഴ്‌സിനെ അസഭ്യം പറഞ്ഞത്‌ ചോദ്യം ചെയ്‌തതിനാണ്‌ ഇവരെ കൈയേറ്റം ചെയ്‌തത്‌. 
       ഡോക്ടറെ കാണാനെത്തിയപ്പോൾ ഡ്യൂട്ടി കഴിഞ്ഞുപോയതായി നഴ്സ് അറിയിച്ചു. തുടർന്നായിരുന്നു അസഭ്യവർഷം. ചിന്നക്കനാൽ സ്വദേശികളായ കിഷോർ, ആനന്ദ്, വിജയ് എന്നിവരാണ് ആക്രമണം നടത്തിയത്‌. നാട്ടുകാർ എത്തിയപ്പോൾ  ഇവർ ജീപ്പിൽ കയറി രക്ഷപ്പെട്ടു. ശാന്തൻപാറ പൊലീസ് അന്വേഷണം തുടങ്ങി


deshabhimani section

Related News

View More
0 comments
Sort by

Home